കേരളത്തിൽ സ്വർണവില സ്ഥിരത കാട്ടുന്നു; വെള്ളി വിലയിൽ നേരിയ വർധന

Anjana

Kerala gold price

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 52,440 രൂപയും ഗ്രാമിന് 6555 രൂപയുമാണ് നിലവിലെ വില. അഞ്ചു ദിവസത്തിനിടെ 1700 രൂപ വർധിച്ച് 52,500 കടന്ന സ്വർണവില ഇന്നലെ ഇടിഞ്ഞാണ് ഇപ്പോഴത്തെ നിലവാരത്തിലെത്തിയത്.

കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവുണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വർണവിലയിൽ പിന്നീട് ചാഞ്ചാട്ടമാണ് കാണാനായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, വെള്ളി വിലയിൽ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88.50 രൂപയും കിലോഗ്രാമിന് 88,500 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

Story Highlights: Gold price remains stable in Kerala at Rs 52,440 per sovereign on August 15, 2024

Leave a Comment