സ്വർണവില കുതിച്ചുയർന്നു; പവന് 55,040 രൂപ

Anjana

Gold price Kerala

ഓണപ്പിറ്റേന്ന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നു. സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 6880 രൂപയും ഒരു പവന് 55040 രൂപയുമാണ് നിലവിലെ വില. സ്വർണം ഗ്രാമിന് 15 രൂപയുടേയും പവന് 120 രൂപയുടേയും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകൾ ശക്തമായതോടെ സ്വർണം സുരക്ഷിത നിക്ഷേപമായി കരുതി നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയാൻ തുടങ്ങി. തുടർന്ന് രാജ്യാന്തര സ്വർണവില കഴിഞ്ഞ കുറേ ദിവസങ്ങളായി റെക്കോഡ് കടക്കുകയാണ്. ഔൺസിന് 2,580 ഡോളർ കടന്ന് മുന്നേറുകയാണ് വില.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവാഹ-ഉത്സവ സീസണിൽ വില കൂടുന്നത് ഉപഭോക്താക്കളെ വലയ്ക്കും. പവൻ വിലയ്ക്കൊപ്പം പണിക്കൂലിയും ജി എസ് ടിയും ചേരുന്പോൾ 60,000 രൂപയോളം കൊടുത്തെങ്കിലേ ഒരു പവൻ കിട്ടൂ എന്ന അവസ്ഥയാണ്. ഭൗമ രാഷ്ട്രീയ പ്രശ്നങ്ങളും വിലക്കയറ്റവുമൊക്കെ ആശങ്കയാകുമ്പോൾ സ്വർണത്തിന് കരുത്തേറുകയാണ്. കഴിഞ്ഞ മേയ് 20ന് സ്വർണവില റെക്കോഡ് കടന്നിരുന്നു, അന്ന് പവന് 55,120 രൂപയായിരുന്നു രേഖപ്പെടുത്തിയത്.

Story Highlights: Gold prices in Kerala surge to highest rate this month, reaching 55,040 rupees per sovereign

Leave a Comment