Headlines

Business News

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി കുറയുന്നു; ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി കുറയുന്നു; ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് 280 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയിലെത്തി. 54,000 രൂപയ്ക്ക് മുകളിലുണ്ടായിരുന്ന വില ഇതോടെ താഴോട്ട് വന്നു. ഇന്നലെ 160 രൂപയായിരുന്നു കുറഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് സ്വർണം പവന് 520 രൂപയും ഒരു ഗ്രാമിന് 65 രൂപയുമാണ് വർധിച്ചത്. 54,120 രൂപയ്ക്കാണ് ശനിയാഴ്ച ഒരു പവൻ സ്വർണം വിറ്റത്. ഒരു ഗ്രാം സ്വർണത്തിന് 6,765 രൂപയുമായിരുന്നു വില.

ഈ മാസം ആദ്യം 53,000 രൂപയിൽ താഴെ പോയ വില ഒരു ഇടവേളയ്ക്ക് ശേഷമാണ് ശനിയാഴ്ച വീണ്ടും കുതിച്ചുയർന്നത്. സ്വർണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വർണ വ്യാപാരികൾ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാൽ രാജ്യത്ത് വരും ദിവസങ്ങളിൽ സ്വർണവില കുറഞ്ഞേക്കും.

More Headlines

ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ ഇലക്ട്രിക് ട്രൈക്ക്: ബാഡ് ബോയ്
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
ആന്ധ്രാപ്രദേശിൽ വൻ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്; മുഖ്യമന്ത്രിയുമായി യൂസഫലി കൂടിക്കാഴ്ച നടത്തി
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ആശ്വാസം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു
കോൾഡ് പ്ലേ കോൺസർട്ട് ടിക്കറ്റ് കരിഞ്ചന്ത: ബുക്ക്മൈ ഷോ സിഇഒയ്ക്ക് വീണ്ടും നോട്ടീസ്
കേരളത്തിൽ രണ്ട് ദിവസം മദ്യം ലഭിക്കില്ല; ബെവ്കോ ഔട്ട്‌ലെറ്റുകൾ അടച്ചിടും
തൃശ്ശൂർ ചേർപ്പ് കോൾ പാടത്ത് മൂന്ന് വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി
സ്വർണവിലയിൽ കുറവ്; വെള്ളി വിലയിൽ വർദ്ധനവ്
പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു

Related posts