സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഉത്സവ-വിവാഹ സീസണിൽ ഉപഭോക്താക്കൾക്ക് തിരിച്ചടി

നിവ ലേഖകൻ

Gold price increase Kerala

ഉത്സവ-വിവാഹ സീസണുകളിൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുകയാണ് സ്വർണ വിലക്കയറ്റം. ഇന്ന് ഒരു പവന് സ്വർണത്തിന് 120 രൂപ വര്ധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഉയര്ന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

7455 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. കഴിഞ്ഞദിവസമാണ് സ്വര്ണവില ആദ്യമായി 59,000 തൊട്ടത്. രാജ്യാന്തര വിലയുടെ ചുവട് പിടിച്ചാണ് സംസ്ഥാനത്തും സ്വർണവിലക്കയറ്റം ഉണ്ടാകുന്നത്.

ഈ മാസം ആദ്യം 56,400 രൂപയായിരുന്നു സ്വര്ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില് എത്തി. എന്നാല് പിന്നീടുള്ള ദിവസങ്ങളില് റെക്കോര്ഡുകള് ഭേദിച്ച് വില ഉയരുന്നതാണ് കാണാന് കഴിഞ്ഞത്.

തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താൽക്കാലികമായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്ണവില ആയിരത്തിലധികം രൂപയാണ് കൂടിയത്. രാജ്യാന്തര വില ഔൺസിന് 2,700 ഡോളറിന് മുകളിൽ തുടരുകയാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമൊക്കെയാണ് സ്വർണ വില കൂടാനിടയാക്കുന്നത്.

ദീപാവലി ദിവസം സ്വർണം വാങ്ങുന്നത് ലക്ഷ്മീദേവിയെ ആരാധിക്കുന്നതിന് തുല്യമായി വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഇപ്പോഴത്തെ വിലക്കയറ്റം സ്വർണം വാങ്ങാനിരിക്കുന്നവർക്കെല്ലാം പ്രതിസന്ധിയാകുകയാണ്.

  വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി

Story Highlights: Gold prices in Kerala soar to record highs, impacting festival and wedding season purchases

Related Posts
കേരളത്തിലെ ലഹരിമരുന്ന് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി
drug cases in kerala

കേരളത്തിലെ വർധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. യുവാക്കൾക്ക് പ്രതീക്ഷയും Read more

എംജി സർവകലാശാല നിയമന വിവാദം: യോഗ്യതയില്ലാത്തവരെ നിയമിച്ചെന്ന് ആരോപണം
MG University appointment controversy

എംജി സർവകലാശാലയിൽ യോഗ്യതയില്ലാത്ത വ്യക്തിയെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചുവെന്ന ആരോപണം ഉയർന്നു. യുജിസി Read more

എമ്പുരാൻ വിവാദം: ഹൈക്കോടതിയിൽ ഹർജി, നിർമ്മാതാവ് ഖേദപ്രകടനം നടത്തി
Empuraan controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ഹർജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയിൽ. സിനിമ രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാണ് Read more

ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ മാറ്റി
Shahabaz murder case

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ ആറു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോടതി മാറ്റിവച്ചു. ഈ Read more

ആശാ വർക്കേഴ്സ് സമരം: വീണാ ജോർജ് ഇന്ന് നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും
Asha workers protest

ആശാ വർക്കേഴ്സിന്റെ സമരം 51 ദിവസം പിന്നിട്ട நிலையில், ആരോഗ്യമന്ത്രി വീണാ ജോർജ് Read more

എസ്കെഎൻ 40 കേരള യാത്ര: രണ്ടാം ഘട്ടം ഞായറാഴ്ച മലപ്പുറത്ത് നിന്ന്
SKN Kerala Yatra

എസ്കെഎൻ 40 കേരള യാത്രയുടെ ആദ്യഘട്ടം തൃശ്ശൂരിൽ സമാപിച്ചു. ഞായറാഴ്ച മലപ്പുറത്ത് നിന്ന് Read more

വാണിജ്യ എൽപിജി വിലയിൽ ഇടിവ്: ഹോട്ടലുകൾക്ക് ആശ്വാസം
Commercial LPG price

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന് 42 രൂപ കുറഞ്ഞു. 19 കിലോ സിലിണ്ടറിന് Read more

എം വി ഗോവിന്ദൻ എമ്പുരാൻ ചിത്രത്തെ പ്രശംസിച്ചു
Empuraan movie

മതനിരപേക്ഷതയുടെ പ്രാധാന്യം ഫലപ്രദമായി അവതരിപ്പിച്ച ചിത്രമാണ് എമ്പുരാൻ എന്ന് എം വി ഗോവിന്ദൻ Read more

Leave a Comment