സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി കുറയുന്നു. ഇന്നലെ 200 രൂപ കുറഞ്ഞ് 53,000 രൂപയ്ക്ക് താഴെ എത്തിയ സ്വർണവില ഇന്നും 200 രൂപ കുറഞ്ഞ് ഒരു പവന് 52,600 രൂപയായി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 6,575 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞുവരികയായിരുന്നു.
ആറു ദിവസത്തിനിടെ ആയിരം രൂപയിലധികമാണ് വില കുറഞ്ഞത്. ജൂൺ 20-ന് 53,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ജൂൺ ഏഴിനാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 6,760 രൂപയും പവന് 54,080 രൂപയുമായിരുന്നു വില.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വർണവില നിലനിൽക്കുന്നത്.