സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 6670 രൂപയും, ഒരു പവന് 53,360 രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ സ്വർണവില ഇപ്പോഴും തുടരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 53,500 രൂപയിൽ താഴെയെത്തിയിരുന്നു.
20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വർണവില കുറയാൻ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് സ്വർണവില 53,720 രൂപയിലേക്ക് കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തിൽ സ്വർണവിലയിൽ 360 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ 51,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ജൂലൈ മാസം സ്വർണവില 55,000 രൂപയായി ഉയർന്ന് റെക്കോർഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ 4500 രൂപയോളമാണ് ഇടിഞ്ഞത്. തുടർന്ന് ഓഗസ്റ്റ് 7ന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തി. അതിനുശേഷം വില വീണ്ടും ഉയരുന്നതാണ് ദൃശ്യമായത്.
Story Highlights: Gold price in Kerala remains unchanged on September 3