സംസ്ഥാനത്തെ സ്വർണവില സ്ഥിരത കാട്ടുന്നു; ഒരു പവന് 53,080 രൂപ

Anjana

Updated on:

സംസ്ഥാനത്തെ സ്വർണവില സ്ഥിരതയോടെ തുടരുകയാണ്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 6635 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന്റെ വില 53,080 രൂപയാണ്. ഇന്നലെ ഒരു പവന് 80 രൂപ വർധനവുണ്ടായി ഈ നിരക്കിലേക്കെത്തിയത്.

കഴിഞ്ഞ മൂന്നു ദിവസമായി സ്വർണവില 53,000 രൂപയിൽ താഴെ പോയിരുന്നു. എന്നാൽ ഇന്നലെ വീണ്ടും വിലയിൽ വർധനവുണ്ടായി. കഴിഞ്ഞ മാസം ആദ്യ വാരത്തിന്റെ അവസാനം സ്വർണവില 54,080 രൂപ എന്ന ഉയർന്ന നിലയിലെത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെയ് 20-ന് സ്വർണവില 55,120 രൂപയായി ഉയർന്ന് പുതിയ റെക്കോർഡ് തകർത്തിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. നിലവിലെ വിലനിലവാരം സ്ഥിരതയോടെ തുടരുമെന്നാണ് വിലയിരുത്തൽ.