സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു

Anjana

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് 320 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇപ്പോൾ 52,920 രൂപയാണ് വില. ഗ്രാമിന് 60 രൂപ വർധിച്ച് 6,615 രൂപയായി. തുടർച്ചയായ വിലയിടിവിന് ശേഷമാണ് ഇന്ന് നിരക്ക് ഉയർന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ആയിരം രൂപയിലധികം വില കുറഞ്ഞിരുന്നു. ജൂൺ 20-ന് ഒരു പവൻ സ്വർണത്തിന് 53,120 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 7-ന് രേഖപ്പെടുത്തി. അന്ന് ഒരു ഗ്രാം സ്വർണത്തിന് 6,760 രൂപയും പവന് 54,080 രൂപയുമായിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നു.