സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ വർധിച്ച് 53,840 രൂപയായി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കൂടി 6730 രൂപയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടർന്നിരുന്നു.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. മെയ് മാസം 20ന് സ്വർണവില 55,120 രൂപയായി ഉയർന്ന് പുതിയ റെക്കോർഡ് തലത്തിലെത്തിയിരുന്നു.
ഇതിനുശേഷം വില കുറയുകയും പിന്നീട് വീണ്ടും ഉയരുകയുമാണ് ചെയ്തത്. ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരം കടന്ന് മുന്നേറിയ സ്വർണവില പിന്നീട് 440 രൂപ കുറഞ്ഞിരുന്നു.
ഇപ്പോഴത്തെ വർധനവ് ഈ കുറവിനെ ഭാഗികമായി നികത്തുകയാണ്. സ്വർണവിലയിലെ ഈ ഏറ്റക്കുറച്ചിലുകൾ വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.