കേരളത്തിൽ സ്വർണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 53,360 രൂപയും ഗ്രാമിന് 6,670 രൂപയും 18 കാരറ്റിന് 5,530 രൂപയുമാണ് നിലവിലെ വില. തിങ്കളാഴ്ച മുതൽ ഈ നിരക്കാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 90 രൂപയും കിലോഗ്രാമിന് 90,000 രൂപയുമാണ് ഇന്നത്തെ വെള്ളി വില.
രാജ്യാന്തര വിപണിയിലെ സ്ഥിരതയാണ് കേരളത്തിലെ സ്വർണവിലയെ മാറ്റമില്ലാതെ നിലനിർത്തുന്നത്. ഇന്നലെ ഒരു ഔൺസിന് 2,487 ഡോളർ വരെ താഴ്ന്ന വില 2,496 ഡോളർ വരെ ഉയർന്നെങ്കിലും നിലവിൽ 2,494 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിർണയിക്കപ്പെടുന്നത്. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളും വെള്ളി വിലയെ സ്വാധീനിക്കും.
കേരളത്തിൽ വിവാഹ സീസൺ ആരംഭിച്ചതോടെ ആഭരണ വിൽപ്പന വർധിച്ചിട്ടുണ്ട്. നിരക്ക് കുറഞ്ഞത് പ്രയോജനപ്പെടുത്തി മുൻകൂർ ബുക്കിംഗ് നടത്തിയവരും പഴയ സ്വർണം മാറ്റിവാങ്ങുന്നവരും കൂടുതലായി എത്തുന്നുണ്ട്. സ്വർണവിലയിലെ സ്ഥിരത ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നു.
Story Highlights: Gold and silver prices remain stable for the third consecutive day in Kerala