ഓരോ ദിവസവും നമ്മുടെ ജിമെയിലിൽ നിറയെ മെയിലുകൾ വന്ന് നിറയാറുണ്ട്. മിക്ക മെയിലുകളും ജങ്ക് മെയിലുകളും പ്രൊമോഷണൽ ഇമെയിലുകളും ന്യൂസ് ലെറ്ററുകളും ആയിരിക്കും. നമ്മൾ പല വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ അറിയാതെ തന്നെ സബ്സ്ക്രൈബ് ചെയ്യുന്നതിന്റെ ഫലമായിട്ടാണ് ഇത്തരം പ്രൊമോഷണൽ ഇമെയിലുകൾ ലഭിക്കുന്നത്. ഈ ശല്യം ഒഴിവാക്കാൻ ഗൂഗിൾ പുതിയ അപ്ഡേറ്റുമായി എത്തുന്നു.
ഗൂഗിൾ പുതിയ പ്രൊമോഷണൽ ഇമെയിലുകൾ ബ്ലോക്ക് ചെയ്യുന്ന ഫീച്ചറുമായാണ് വരുന്നത്. ഇത് വഴി ആവശ്യമില്ലാത്ത മെയിലുകൾ ഒഴിവാക്കാൻ സാധിക്കും. പേഴ്സണൽ അക്കൗണ്ടുകളിലും പ്രൊഫഷണൽ അക്കൗണ്ടുകളിലും ഈ ഫീച്ചർ ലഭ്യമാകും. ആൻഡ്രോയിഡിൽ ജൂലൈ 14 മുതലും ഐഒഎസിൽ ജൂലൈ 21 മുതലും ഈ ഫീച്ചർ ലഭ്യമാകും.
ജിമെയിലിന്റെ ആപ്പിലെ വെബ് പേജിലോ ഇടത് ഭാഗത്തായി വരുന്ന നാവിഗേഷൻ സെക്ഷനിലാണ് ഈ പുതിയ ഓപ്ഷൻ നൽകിയിട്ടുള്ളത്. ഈ ഫീച്ചറിലൂടെ ന്യൂസ് ലെറ്ററുകളും പ്രൊമോഷണൽ മെയിലുകളും അയക്കുന്നവരുടെ ലിസ്റ്റ് എടുക്കാൻ സാധിക്കും. ഇത് ഉപയോഗിച്ച് അനാവശ്യമായ മെയിലുകൾ ഒഴിവാക്കാനാകും. ഓരോന്നിന്റെയും വലതുവശത്ത് ‘അൺസബ്സ്ക്രൈബ്’ ബട്ടൺ ഉണ്ടാകും.
ഇവയിൽ കൂടുതലും നമ്മൾ അറിയാതെ സബ്സ്ക്രൈബ് ചെയ്ത പ്രൊമോഷണൽ മെയിലുകളാണ്. ഇത് കാരണം നമ്മുക്ക് ആവശ്യമുള്ള മെയിലുകൾ ശ്രദ്ധിക്കാതെ പോകാൻ സാധ്യതയുണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് ഗൂഗിളിന്റെ പുതിയ അപ്ഡേറ്റ്.
Story Highlights: ജിമെയിലിലെ പ്രൊമോഷണൽ മെയിലുകൾ ഒഴിവാക്കാൻ ഗൂഗിൾ പുതിയ അപ്ഡേറ്റുമായി എത്തുന്നു.