ജിമെയിൽ അക്കൗണ്ട് റിക്കവറി റിക്വസ്റ്റുകളിലൂടെ തട്ടിപ്പ്: ജാഗ്രത പാലിക്കേണ്ട രീതികൾ

Anjana

Gmail account recovery scam

സ്മാർട്ട്ഫോൺ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ഫീച്ചറുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, എഐയുടെ മറവിൽ ചില തട്ടിപ്പുകാരും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ജിമെയിലിലെ അക്കൗണ്ട് റിക്കവറി റിക്വസ്റ്റുകളിലൂടെയാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ഒരു നോട്ടിഫിക്കേഷന്റെ രൂപത്തിൽ ആരംഭിക്കുന്ന ഈ തട്ടിപ്പ്, ജിമെയിൽ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് എന്ന രീതിയിലാണ് വരുന്നത്. ഇത് അക്സപ്റ്റ് ചെയ്തില്ലെങ്കിൽ നാല്പത് മിനിറ്റിനകം മറ്റൊരു നോട്ടിഫിക്കേഷൻ കൂടി ലഭിക്കും. തുടർന്നും അക്സപ്റ്റ് ചെയ്തില്ലെങ്കിൽ ഗൂഗിളിൽ നിന്നെന്ന വ്യാജേന ഒരു ഫോൺ കോളും നിങ്ങൾക്ക് ലഭിക്കും. ഈ കോളിലൂടെ വ്യാജ വിവരങ്ങൾ പറഞ്ഞ് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ തട്ടിപ്പിൽ നിന്നും രക്ഷപ്പെടാൻ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. നിങ്ങൾ നൽകാത്ത റിക്വസ്റ്റുകൾക്ക് അപ്രൂവൽ നൽകാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. റിക്കവറി മെസ്സേജുകൾ ലഭിക്കുമ്പോൾ തന്നെ റിക്വസ്റ്റ് നിങ്ങൾ നൽകിയിരുന്നു എന്ന് സ്ഥിരീകരിക്കണം. സന്ദേശം ലഭിക്കുന്ന ഇമെയിൽ അഡ്രസ് സൂക്ഷ്മമായി പരിശോധിക്കുകയും, തട്ടിപ്പ് സംഘങ്ങളെന്ന് തിരിച്ചറിഞ്ഞാൽ അവരെ ബ്ലോക്ക് ചെയ്യുകയും വേണം. ഇത്തരം മുൻകരുതലുകൾ എടുക്കുന്നതിലൂടെ നമുക്ക് ഈ തട്ടിപ്പിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും.

Story Highlights: AI-based scams targeting Gmail account recovery requests are on the rise, aiming to steal users’ private information.

Leave a Comment