ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025: കൊച്ചിയിൽ ലോകമലയാളികളുടെ സംഗമം

Anjana

Global Malayalee Festival 2025

കൊച്ചിയിൽ 2025 ആഗസ്റ്റ് 14, 15, 16 തീയതികളിൽ നടക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 1600ൽ പരം മലയാളികൾ പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തിൽ ഗ്ലോബൽ മലയാളി രത്ന പുരസ്കാര ദാനം, ഗ്ലോബൽ മലയാളി സൗന്ദര്യ മത്സരം, കേരള വ്യവസായ നിക്ഷേപക മേള എന്നിവയടക്കം ആകർഷകമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, എൻജിനീയറിങ്, സാമ്പത്തിക ശാസ്ത്രം, കല, നാടകം, സാമൂഹ്യ സേവനം, രാഷ്ട്രീയ പ്രവർത്തനം എന്നീ ഒമ്പത് മേഖലകളിലാണ് ഗ്ലോബൽ മലയാളി രത്ന പുരസ്കാരം നൽകുന്നത്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന പരേഡ്, കലാപരിപാടികൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. ഗ്ലോബൽ മലയാളി സൗന്ദര്യമത്സരത്തിൽ ഏത് രാജ്യത്ത് നിന്നുമുള്ള മലയാളി സുന്ദരികൾക്ക് പങ്കെടുക്കാവുന്നതാണ്. കൊച്ചിക്കായലിൽ പ്രത്യേക വള്ളംകളിയും സംഘടിപ്പിച്ചിട്ടുണ്ട്. നൂറിലധികം രാജ്യങ്ങളിലുള്ള മലയാളി സമൂഹത്തിന്റെ പരസ്പരമുള്ള കെട്ടുറപ്പ് വർദ്ധിപ്പിക്കാനും കേരളത്തിലെ സാമൂഹ്യ സാമ്പത്തിക നിക്ഷേപകരംഗങ്ങളിൽ പ്രവാസിമലയാളികളുടെ സംഭാവന വർദ്ധിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ നടത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതുതലമുറ മലയാളികളെയാണ് ഈ ഫെസ്റ്റിവലിലേക്ക് സംഘാടകർ കാര്യമായി പ്രതീക്ഷിക്കുന്നത്. പ്രതിനിധികളുടെ എണ്ണം നിജപ്പെടുത്തിയതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും പരിപാടിയിൽ പങ്കെടുക്കാൻ മുൻഗണന നൽകുന്നത്. സമ്മേളനത്തെ കുറിച്ച് കൂടുതൽ അറിയാനും രജിസ്റ്റർ ചെയ്യാനുമായി www.globalmalayaleefestival.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Story Highlights: Global Malayalee Festival 2025 in Kochi to feature over 1600 Malayalees from 100+ countries

Leave a Comment