കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം കടുത്ത അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കാസർഗോഡ് വാവടുക്കം സ്വദേശി രഞ്ജിതയാണ്(21) മരിച്ചത്. ബിഎസ്ഡബ്ല്യു പൂർത്തിയാക്കിയ പെൺകുട്ടി എംഎസ്ഡബ്ല്യു പ്രവേശനം കാത്തിരിക്കുകയായിരുന്നു.
കാസർകോട് ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ നിന്നും ഓഗസ്റ്റ് മൂന്നിന് കോവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. വാക്സിൻ സ്വീകരിച്ചതിനുശേഷം കുട്ടിക്ക് കടുത്ത പനിയും ഛർദ്ദിയും അനുഭവപ്പെട്ടു. തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവിടെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഉടൻ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാക്സിൻ സ്വീകരിക്കുന്നവരിൽ 10 ലക്ഷത്തിൽ ഒരാൾക്ക് ഇത്തരത്തിൽ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Story Highlights: Girl in treatment after taking covid vaccine dies today.