ജർമ്മനിയിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസ എണ്ണം 90,000 ആയി ഉയർത്തി

Anjana

Germany visa quota Indian professionals

ജർമ്മനിയിൽ തൊഴിലവസരം തേടുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് സന്തോഷ വാർത്ത. വിസയുടെ എണ്ണം ഇരുപതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമായി വർധിപ്പിക്കുമെന്ന് ജർമ്മനി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന ജർമൻ ബിസിനസ് 2024 ന്റെ പതിനെട്ടാമത് ഏഷ്യ-പസഫിക് കോൺഫറൻസിലാണ് ഈ തീരുമാനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇൻഫർമേഷൻ ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം.

ജർമ്മനിയിലെ അനധികൃത കുടിയേറ്റം തടഞ്ഞ് വിദഗ്ദ്ധരായ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനാണ് പുതിയ തീരുമാനമെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് വ്യക്തമാക്കി. ഇന്ത്യയെ പോലെ തന്നെ ജർമ്മനിയുടെയും വളർച്ചയ്ക്ക് ഈ തീരുമാനം സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സുരക്ഷ, സാമ്പത്തികം, വാണിജ്യം, ഗവേഷണം, ശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. 2021-ൽ അധികാരമേറ്റതിന് ശേഷം ചാൻസലർ ഒലാഫ് ഷോൾസിൻ്റെ മൂന്നാമത്തെ ഇന്ത്യൻ സന്ദർശനമാണിത്. പ്രതിരോധത്തിലും സാങ്കേതിക വിദ്യയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ പ്രാധാന്യത്തെപറ്റിയും ജർമ്മൻ ചാൻസലർ എടുത്ത് പറഞ്ഞു. ഇന്ത്യയുടെ പ്രൊഫഷണൽസിനും വിദഗ്ധർക്കും ജർമ്മനിയിൽ ഇനി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Germany increases visa quota for Indian professionals from 20,000 to 90,000

Leave a Comment