താലിബാനെതിരെ ഉപരോധ നീക്കവുമായി ജി-7 രാജ്യങ്ങൾ.

Anjana

താലിബാനെതിരെ ഉപരോധവുമായി ജി7 രാജ്യങ്ങൾ
താലിബാനെതിരെ ഉപരോധവുമായി ജി7 രാജ്യങ്ങൾ

ജി-7 രാജ്യങ്ങൾ താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ചു.ബ്രിട്ടന്റെ ഉപരോധ നീക്കമെന്ന നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രം​ഗത്ത്.അഫ്​ഗാന്റെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ജി-7 രാജ്യങ്ങളുടെ അടിയന്തര യോ​ഗം ഉടൻചേരും.

അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ തുടങ്ങിയവയാണ്  ജി-7 രാജ്യങ്ങളിൽ ഉൾപ്പെട്ടവ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താലിബാൻ അഫ്​ഗാനിസ്താൻ പിടിച്ചെടുത്തതോടെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യം. നിരവധി അഫ്​ഗാൻ പൗരന്മാരും അഫ്​ഗാനിൽ അകപ്പെട്ട വിദേശ പൗരന്മാരും ജീവനും ജീവിതത്തിനും വേണ്ടി പരക്കംപായുകയാണ്.

പതിനായിരക്കണക്കിന് പേരാണ് അഫ്​ഗാൻ വിടാൻ വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങൾ അഫ്ഗാന് അഭയം നൽകാൻ സന്നധരായി രം​ഗത്തെത്തിയിട്ടുണ്ട്.

Story highlight: G-7 countries against Taliban.