ഗായകൻ ജി വേണുഗോപാൽ എൻ പ്രശാന്ത് ഐഎഎസിന് പിന്തുണയുമായി രംഗത്തെത്തി. അധികാരവർഗ്ഗത്തെ അവരുടെ ഇടനാഴിയിൽ ചെന്ന് കയറി കേശ നിർമാർജ്ജനം ചെയ്യാൻ ശ്രമിച്ചതാണ് പ്രശാന്ത് ചെയ്ത കുറ്റമെന്നാണ് വേണുഗോപാൽ പറയുന്നത്. പ്രശാന്തിന് ലഭിച്ച സസ്പെൻഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് സാഹിത്യവും ഇടകലർത്തിയാണ് വേണുഗോപാൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. 2007-08 കാലഘട്ടത്തിലാണ് താൻ പ്രശാന്തിനെ ആദ്യമായി പരിചയപ്പെടുന്നതെന്നും, അദ്ദേഹത്തിന്റെ ഹാസ്യബോധമാണ് തന്നെ ആകർഷിച്ചതെന്നും വേണുഗോപാൽ പറയുന്നു. പ്രശാന്ത് വഹിച്ച പദവികൾക്കും തസ്തികകൾക്കും അദ്ദേഹം ചാർത്തിക്കൊടുത്ത ലാഘവത്വത്തെയും വേണുഗോപാൽ പ്രശംസിക്കുന്നു.
സ്ഥലം/സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാൻ ശ്രമിച്ചെന്നും, എന്നാൽ ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചതെന്നും വേണുഗോപാൽ കുറിച്ചു. ഈ ലോകം വിശാലമാണെന്നും, പ്രശാന്തിന്റെ മികച്ച മാനേജീരിയൽ കഴിവുകളും സഹാനുഭൂതിയും കൊണ്ട് ഈ ലോകം അദ്ദേഹത്തിന്റെ തൊട്ടിലാകുമെന്നും വേണുഗോപാൽ പ്രതീക്ഷ പ്രകടിപ്പിച്ചു.
Story Highlights: Singer G Venugopal supports suspended IAS officer N Prashanth, calling suspension a blessing in disguise