സ്ക്രീൻ ഷെയർ ആപ്പുകൾ വഴി തട്ടിപ്പ് നടക്കുന്നതിനാൽ മുന്നറിയിപ്പു നൽകി കേരള പോലീസ്. സ്ക്രീൻ ഷെയർ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പല വഴിയിലൂടെയും പ്രോത്സാഹിപ്പിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇത്തരത്തിലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ തട്ടിപ്പുകാർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ വഴിയുള്ള പണമിടപാടുകൾ കാണാൻ സാധിക്കുമെന്ന് പോലീസ് വ്യക്തമാക്കുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഓൺലൈനായി നടത്തുന്ന പെയ്മെന്റുകളിൽ ഒടിപി അടക്കം ഇത്തരക്കാർക്കു ലഭ്യമാകുമെന്നും പോലീസ് ചൂണ്ടിക്കാട്ടി. അതിനാൽ ഇത്തരത്തിലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും പോലീസ് നിർദേശിച്ചു
.Story Highlights: Frauds using screensharing apps says kerala police.