വിവാദ സോഷ്യൽ മീഡിയ പോസ്റ്റ്: ഒസാമ ബിൻ ലാദന്റെ മകനോട് രാജ്യം വിടാൻ ഫ്രാൻസ്

നിവ ലേഖകൻ

Omar Bin Laden France expulsion

അൽ-ഖ്വൊയ്ദ നേതാവ് ഒസാമ ബിൻ ലാദന്റെ മകൻ ഒമർ ബിൻലാദനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഫ്രാൻസ് രംഗത്തെത്തി. വിവാദ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിലാണ് ഈ നടപടി. ഫ്രഞ്ച് മന്ത്രി ബ്രൂണോ റിട്ടെയിലിയു ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സോഷ്യൽ മീഡിയയിൽ ഒമർ ഇട്ട ഒരു കമന്റ് തീവ്രവാദത്തെ മഹത്വവത്കരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ നടപടി. നിയമവിദഗ്ധരുമായി ചർച്ച നടത്തിയതായും രാജ്യസുരക്ഷയെ മുൻനിർത്തി ഈ തീരുമാനം കൈക്കൊള്ളുന്നതിന് നിയമതടസം ഇല്ലെന്ന് മനസിലാക്കിയതായും ഫ്രഞ്ച് മന്ത്രി ബ്രൂണോ അറിയിച്ചു. ഒമർ ഇപ്പോൾ ഫ്രാൻസിലില്ലെന്നും അദ്ദേഹം ഫ്രാൻസിലേക്ക് തിരിച്ചുവരുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവിൽ താൻ ഒപ്പുവച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ, ഒമർ എങ്ങോട്ടാണ് പോകുന്നതെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ ഫ്രഞ്ച് ഭരണകൂടം പുറത്തുവിട്ടിട്ടില്ല. 2023-ൽ ബിൻലാദന്റെ പിറന്നാൾ ദിവസം പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഒമർ വിവാദമായ കമന്റ് പോസ്റ്റ് ചെയ്തത്. ഈ കമന്റിലൂടെ ഒമർ ഭീകരവാദത്തെ മഹത്വവത്കരിച്ചുവെന്നായിരുന്നു ആരോപണം.

  വിഎസിനെതിരായ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് പി.എം. ആർഷോ

ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ് ഒമറിന്റെ പങ്കാളി. ഇരുവരും കുറച്ച് വർഷങ്ങളായി ഫ്രാൻസിൽ താമസിച്ചുവരികയായിരുന്നു. പ്രശസ്തനായ ചിത്രകാരൻ കൂടിയാണ് ഒമർ.

Story Highlights: France orders Osama Bin Laden’s son Omar to leave country over controversial social media post

Related Posts
സ്മാർട്ട് ഫോൺ ഉപയോഗം കുറച്ച് ഫഹദ് ഫാസിൽ; ലക്ഷ്യം ഇമെയിൽ മാത്രം
smartphone usage

മലയാളികളുടെ പ്രിയപ്പെട്ട നടൻ ഫഹദ് ഫാസിൽ സ്മാർട്ട് ഫോൺ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. Read more

ജർമ്മനി സെമിയിൽ; ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്തു
UEFA Women's Euro Cup

യുവേഫ വനിതാ യൂറോ കപ്പ് ഫുട്ബോളിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ജർമ്മനി Read more

ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം; എസ്.സി.ഒ യോഗത്തിൽ ജയ്ശങ്കർ
S Jaishankar

ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്.സി.ഒ യോഗത്തിൽ ഭീകരവാദത്തെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ Read more

  കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു
ഹാക്ക് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരികെ കിട്ടിയെന്ന് ഉണ്ണി മുകുന്ദൻ
Unni Mukundan Instagram Hack

നടൻ ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ശേഷം വീണ്ടെടുത്തു. അക്കൗണ്ട് Read more

ഭീകരതക്കെതിരെ സഹിഷ്ണുതയും ഇരട്ടത്താപ്പും പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
India Brazil cooperation

ഭീകരതക്കെതിരെ സഹിഷ്ണുതയും ഇരട്ടത്താപ്പും പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇന്ത്യയും ബ്രസീലും തമ്മിൽ Read more

ഗാസയ്ക്ക് വേണ്ടി ഒരു മണിക്കൂർ നിശബ്ദരായിരിക്കൂ; സോഷ്യൽ മീഡിയയിൽ തരംഗമായി സൈലൻസ് ഫോർ ഗാസ ക്യാമ്പയിൻ
Silence for Gaza

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ സൈലൻസ് ഫോർ ഗാസ എന്നൊരു Read more

  വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
Indians Abducted in Mali

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. Read more

പഹൽഗാം ആക്രമണം സാമ്പത്തിക യുദ്ധമെന്ന് ജയശങ്കർ
Pahalgam terrorist attack

പഹൽഗാം ഭീകരാക്രമണം സാമ്പത്തിക യുദ്ധമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കാശ്മീരിലെ ടൂറിസം Read more

പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രം വൈറലാകുന്നു
Mammootty new look

സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുത്തൻ ലുക്ക്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് Read more

Leave a Comment