Headlines

Kerala News

ഈഴവ സമുദായത്തോട് മാപ്പപേക്ഷിച്ച് ഫാ. റോയ് കണ്ണൻചിറ.

ഈഴവ സമുദായത്തോട് മാപ്പപേക്ഷിച്ച് കണ്ണൻചിറ

ഈഴവ സമുദായത്തിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ കുട്ടികളുടെ ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണൻചിറ ഖേദം പ്രകടിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘ഷെക്കെയ്‌ന’ എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിലാണ് ഇദ്ദേഹം മാപ്പ് പറഞ്ഞത്. ഈഴവസമുദായത്തിൽപ്പെട്ട യുവാക്കൾക്ക് ക്രിസ്ത്യൻ യുവതികളെ മതംമാറ്റാൻ പരിശീലനം ലഭിക്കുന്നുണ്ടെന്നായിരുന്നു ഫാ. റോയ് കണ്ണൻചിറയുടെ പ്രസ്താവന.

” എന്റെ പ്രസ്താവനയെ തുടർന്ന് കേരളത്തിലെ മതേതര സങ്കൽപ്പത്തെയും സ്‌നേഹ സന്തോഷ ജന്യമായ സമൂഹ നിർമിതിയെയും തടസ്സപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭദ്രമായ കുടുംബമാണ് ഭദ്രമായ സമൂഹത്തിന് അഡിസ്ഥാനമെന്നുമാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നതെന്നും ഭദ്രമായ സമൂഹമാണ് രാഷ്ട്ര നിർമിതിക്ക് ഏറെ ഗുണകരമാകുന്നതെന്നും അതിനാൽ രാജ്യത്തിന് ഉപകാരമുള്ളവരായി മാറാൻ മക്കളെ ഉപദേശിക്കണമെന്നാണ് എന്റെ പ്രസ്താവനയുടെ ലക്ഷ്യമെന്നും” അദ്ദേഹം വ്യക്തമാക്കി.

പല മാതാപിതാക്കളും മക്കൾ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു വൈദികരായ തങ്ങളുടെ അടുക്കൽ വന്ന് കരയാറുണ്ട്. അതിനാൽ വളർന്നു വരുന്ന തലമുറക്ക് കുടുംബ ഭദ്രത ഉറപ്പാക്കാൻ വിശ്വാസ ഭദ്രത ആവശ്യമാണെന്നാണ് കത്തോലിക്ക സഭയിലെ മതാധ്യാപകരെ പഠിപ്പിച്ചത്.

 ഈ പശ്ചാത്തലാത്തിലാണ് ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമർശം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. മതാധ്യാപകരോട് സംസാരിച്ച പ്രസംഗത്തിന്റെ ക്ലിപ് പുറത്തുവന്നപ്പോൾ പലർക്കും വേദനയുണ്ടായെന്നും അതിൽ വളരെ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പ്രസ്താവന കാരണമുണ്ടായ വിവാദങ്ങളിൽ നിന്നും എല്ലാവരും പിൻവാങ്ങണമെന്നും അദ്ദേഹം അഭ്യർഥിക്കുകയുണ്ടായി.

Story highlight : Fr. Roy Kannanchira Apologized to the Ezhava community.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts