3-Second Slideshow

നാലുവയസ്സുകാരൻ വെടിയേറ്റ് മരിച്ചു; അമ്മയ്ക്ക് പരിക്ക്

നിവ ലേഖകൻ

Accidental Shooting

കർണാടകയിലെ മണ്ഡ്യ നാഗമംഗലയിലെ ഒരു കോഴിഫാമിൽ നടന്ന ദാരുണമായ സംഭവത്തിൽ നാലുവയസ്സുകാരൻ വെടിയേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ മകൻ അഭിജീത് (4) ആണ് മരിച്ചത്. ഫാമിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് കളിക്കുന്നതിനിടെയാണ് അപകടം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പതിനഞ്ചു വയസ്സുകാരനായ മറ്റൊരു കുട്ടി തോക്കുമായി കളിക്കുന്നതിനിടെയാണ് വെടിയുണ്ട പുറപ്പെട്ടത്. അപകടത്തിൽ അഭിജീതിന്റെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. തൊട്ടടുത്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അമ്മ ചികിത്സയിലാണ്.

വെടിയേറ്റതിനെ തുടർന്ന് അമിത രക്തസ്രാവമുണ്ടായ അഭിജീത് തൽക്ഷണം മരിച്ചു. ഫാം നോക്കിനടത്തുന്നവർ മുറിയിൽ തോക്ക് സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു. പുറത്തുപോകുന്നതിനു മുൻപ് തോക്ക് പുറത്തെടുത്ത് വെച്ചിരുന്നു.

ഈ സമയത്താണ് തൊട്ടടുത്ത ഫാമിൽ ജോലി ചെയ്യുന്ന പതിനഞ്ചുകാരൻ തോക്കെടുത്ത് കളിക്കാൻ തുടങ്ങിയത്. അബദ്ധത്തിൽ ട്രിഗർ വലിഞ്ഞതോടെ രണ്ട് തവണ വെടിയുണ്ട പുറപ്പെട്ടു. ആദ്യത്തെ വെടിയുണ്ട അഭിജീതിന്റെ വയറ്റിൽ തുളച്ചുകയറി.

രണ്ടാമത്തെ വെടിയുണ്ട അമ്മയുടെ കാലിലാണ് കൊണ്ടത്. സംഭവത്തിൽ പശ്ചിമബംഗാളിൽ നിന്ന് ജോലിക്ക് വന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.

  തൊടുപുഴ കൊലപാതകം: ഒരാളെക്കൂടി അറസ്റ്റ് ചെയ്തു

Story Highlights: A four-year-old boy died after being accidentally shot by a 15-year-old playing with a gun at a poultry farm in Mandya, Karnataka.

Related Posts
കർണാടക ജാതി സെൻസസ്: 94% പേർ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ
Karnataka Caste Census

കർണാടകയിലെ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടു. 94% പേർ എസ്സി, എസ്ടി, ഒബിസി Read more

കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more

രണ്ടുകോടി രൂപയുടെ കഞ്ചാവ് കേസ്: പ്രതി കർണാടകയിലും ലഹരി വിറ്റിരുന്നതായി കണ്ടെത്തൽ
Alappuzha drug case

ആലപ്പുഴയിലെ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാന പ്രതി തസ്ലിമ സുൽത്താന Read more

  മാതാപിതാക്കളുടെ എതിർപ്പിനെ മറികടന്നുള്ള വിവാഹം: പോലീസ് സംരക്ഷണം ലഭിക്കണമെങ്കിൽ ഭീഷണി തെളിയിക്കണമെന്ന് ഹൈക്കോടതി
ഉഷ്ണതരംഗം: കർണാടകയിലെ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ സമയം മാറ്റി
Heatwave Karnataka

കർണാടകയിലെ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം മാറ്റി. ഏപ്രിൽ-മെയ് മാസങ്ങളിൽ Read more

ബാംഗ്ലൂരിൽ ബൈക്ക് ടാക്സി സർവ്വീസുകൾക്ക് ആറാഴ്ചത്തേക്ക് നിരോധനം
Bangalore bike taxi ban

ബംഗളൂരു നഗരത്തിൽ ബൈക്ക് ടാക്സി സർവ്വീസുകൾക്ക് കർണാടക ഹൈക്കോടതി ആറാഴ്ചത്തേക്ക് നിരോധനം ഏർപ്പെടുത്തി. Read more

ഡീസലിന് വില വർധനവ്: കർണാടക സർക്കാർ വിൽപ്പന നികുതി കൂട്ടി
Diesel price Karnataka

കർണാടകയിൽ ഡീസലിന്റെ വില ലിറ്ററിന് രണ്ട് രൂപ വർധിച്ചു. വിൽപ്പന നികുതി 18.44 Read more

കൈഗ ആണവോർജ്ജ പ്ലാന്റിൽ ജോലിക്ക് അവസരം
NPCIL recruitment

കേന്ദ്ര ആണവോർജ്ജ കോർപ്പറേഷൻ കർണാടകയിലെ കൈഗ പ്ലാന്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Read more

സൈബർ തട്ടിപ്പിനിരയായി വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു
cyber scam

ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഡൽഹിയിൽ Read more

  23 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
ചിത്രദുർഗയിൽ വാഹനാപകടം: രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു
Chitradurga accident

കർണാടകയിലെ ചിത്രദുർഗയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം അഞ്ചൽ Read more

കർണാടക നിയമസഭയിൽ പ്രതിഷേധം: 18 ബിജെപി എംഎൽഎമാർ സസ്പെൻഡ്
Karnataka Assembly

കർണാടക നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. Read more

Leave a Comment