ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ സ്ഫോടനം: നാലുപേർ കൊല്ലപ്പെട്ടു, മൂന്നുപേർ കുട്ടികൾ

Anjana

Updated on:

Baramulla blast Jammu Kashmir

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഉണ്ടായ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്. സോപോറിലാണ് സ്ഫോടനം നടന്നത്. ട്രക്കിൽ നിന്ന് ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. ഒരാൾ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

കൊല്ലപ്പെട്ടവരെല്ലാം ഷേർ കോളനി നിവാസികളാണ്. നസീർ അഹമ്മദ് നദ്രൂ (40), ആസിം അഷ്‌റഫ് മിർ (20), ആദിൽ റഷീദ് ഭട്ട് (23), മുഹമ്മദ് അസ്ഹർ (25) എന്നിവരാണ് മരണമടഞ്ഞത്. രണ്ടുപേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫോറൻസിക് വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിവരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

Story Highlights: Four killed, including three children, in explosion while unloading scrap from truck in Baramulla, Jammu and Kashmir