ആർ ടി പി സി ആർ സർട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞു എന്ന് ആരോപണത്തിൻ മേൽ യുപി പോലീസിന്റെ പിടിയിലായ നാലു മലയാളികൾക്ക് ലഖ്നൗ അഡീഷണൽ ജില്ലാ കോടതിയിൽ നിന്നും ജാമ്യം.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളികളുമായ അൻഷാദ് ബദറുദ്ദീൻ, ഫിറോസ് എന്നിവരെ സന്ദർശിക്കുവാൻ ആയി എത്തിയതാണ് മലയാളി സംഘം.
അൻഷാദിന്റെ ഭാര്യ മുഹ്സീന, മാതാവ് നസീമ, ഏഴുവയസ്സുകാരനായ മകൻ അതിഫ് മുഹമ്മദ്, ഫിറോസിന്റെ മാതാവ് ഹലീമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആദ്യ ദിവസത്തെ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രണ്ടാമത്തെ ദിവസവും അനുമതി നിഷേധിച്ചപ്പോൾ, ആർ ടി പി സി ആർടെസ്റ്റ് നടത്തിയതിന്റെ കാലാവധി കഴിഞ്ഞു എന്നാരോപിച്ച് സ്ത്രീകളെയും കുട്ടികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തടവുകാരെ കാണുവാനായി ബന്ധുക്കളെ അനുവദിക്കാത്തതും ,കാണുവാനായി ചെല്ലുന്നവർക്കെതിരെ കള്ളക്കേസ് ചുമത്തുന്നത് കടുത്ത നീതിനിഷേധം ആണെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ അഭിപ്രായപ്പെട്ടു.
സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി യുപിയിൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഈ വർഷം ഫെബ്രുവരി 11 നാണ് അൻഷാദ് , ബദറുദീൻ ,ഫിറോസ് എന്നിവർ അറസ്റ്റിലായത്.
സ്ഫോടക വസ്തുക്കളും ആയുധങ്ങളും കൈവശം വെച്ചിരുന്നു എന്നതായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം
Story highlights : Four keralites arrested by UP police released on bail