ഉത്തര് പ്രദേശ് മുന്മുഖ്യമന്ത്രി കല്യാണ് സിങ് നിര്യാതനായി.

നിവ ലേഖകൻ

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിങ് നിര്യാതനായി
ഉത്തര്പ്രദേശ് മുന്മുഖ്യമന്ത്രി കല്യാണ്സിങ് നിര്യാതനായി

ലഖ്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ കല്യാൺ സിങ് (89) നിര്യാതനായി. ലഖ്നൗവിൽ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു മരണപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രക്തത്തിലെ അണുബാധ, വാർധക്യസഹജമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും തുടർന്ന് ജൂലൈ 4- ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

1932 ജനുവരി അഞ്ചിന് യു.പിയിലെ അത്രൗളിയിലായിരുന്നു കല്യാൺ സിങ്ങിന്റെ ജനനം. 1991 ജൂൺ മുതൽ 1992 ഡിസംബർ വരെയും 1997 സെപ്റ്റംബർ മുതൽ 1999 നവംബർ വരെയുമായിരുന്നു യു.പി. മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നത്.

ബാബ്റി മസ്ജിദ് തകർക്കപ്പെട്ട സമയത്തെ സംസ്ഥാന മുഖ്യമന്ത്രി കല്യാൺ സിങ് ആയിരുന്നു. രാജസ്ഥാന്റെ ഗവർണർ പദവിയും 2014 മുതൽ 2019 വരെ കല്യാൺ സിങ് നിർവഹിച്ചിട്ടുണ്ട്.

സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് അദ്ദേഹം ആർ.എസ്.എസ്. പ്രവർത്തകനായിരുന്നു.വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു പിന്നാലെ ഉത്തർ പ്രദേശിൽ അധ്യാപകനായി കല്യാൺ സിങ്ങിന് ജോലി ചെയ്തിരുന്നു.

  വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

ആദ്യമായി 1967-ൽ അത്രൗളി മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുന്നത്. 1969, 1974, 1977, 1980, 1985, 1989, 1991, 1993, 1996, 2002 തുടങ്ങിയ വർഷങ്ങളിൽ അത്രൗളി മണ്ഡലത്തിൽ തന്നെ മത്സരിച്ചിരുന്നു. ഇക്കാലയളവിൽ ഒരുതവണ 1989-ൽ മാത്രമായിരുന്നു അദ്ദേഹം തോൽവിയിലേക്ക് പോയത്. ബാക്കിയുള്ള ഒൻപതു തവണയിലും അദ്ദേഹം വിജയം നേടിയിരുന്നു.

Story highlight : Former Uttar Pradesh Chief Minister Kalyan Singh passed away.

Related Posts
വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
CPIM leader death

വയനാട് പുൽപ്പള്ളിയിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കെ.എൻ. സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു. Read more

  വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
ലീലാമ്മ തോമസ് അന്തരിച്ചു
Leelamma Thomas

ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ലീലാമ്മ തോമസ് Read more

പത്മശ്രീ ജേതാവ് കെ.വി. റാബിയ അന്തരിച്ചു
K.V. Rabiya

പത്മശ്രീ പുരസ്കാര ജേതാവും പ്രശസ്ത സാക്ഷരതാ പ്രവർത്തകയുമായ കെ.വി. റാബിയ അന്തരിച്ചു. 59 Read more

നിർമ്മൽ കപൂർ അന്തരിച്ചു
Nirmal Kapoor

അനിൽ കപൂർ, ബോണി കപൂർ, സഞ്ജയ് കപൂർ എന്നിവരുടെ മാതാവ് നിർമ്മൽ കപൂർ Read more

വിഷ്ണു പ്രസാദ് അന്തരിച്ചു
Vishnu Prasad

പ്രമുഖ ചലച്ചിത്ര-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന Read more

ഷാജി എൻ. കരുണിന് ഇന്ന് അന്ത്യാഞ്ജലി
Shaji N. Karun

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു Read more

ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ ലോകം അനുശോചിക്കുന്നു
Shaji N. Karun

പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ-രാഷ്ട്രീയ ലോകം അനുശോചനം Read more

  വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു
MGS Narayanan

പ്രശസ്ത ചരിത്രകാരനായ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. ചരിത്ര ഗവേഷണം, സാഹിത്യ നിരൂപണം Read more

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ അന്തരിച്ചു
K Kasturirangan

ഐഎസ്ആർഒയുടെ മുൻ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ (84) ബെംഗളൂരുവിൽ അന്തരിച്ചു. 1994 Read more

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ മമ്മൂട്ടിയും മുഖ്യമന്ത്രിയും അനുശോചിച്ചു
Pope Francis death

ലോക സമാധാനത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും വക്താവായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം. Read more