മുൻമന്ത്രി എം.ടി. പത്മ അന്തരിച്ചു; കേരള മന്ത്രിസഭയിലെ മൂന്നാമത്തെ വനിതാ അംഗം

നിവ ലേഖകൻ

MT Padma Kerala minister death

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ (80) അന്തരിച്ചു. മുംബൈയിൽ മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കേരള മന്ത്രിസഭയിൽ അംഗമായ മൂന്നാമത്തെ വനിതയായിരുന്നു എം.ടി പത്മ. ഫിഷറീസ്, ഗ്രാമ വികസന വകുപ്പുമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊയിലാണ്ടിയെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്. 1999-ൽ പാലക്കാട് നിന്നും 2004-ൽ വടകരയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചിരുന്നു. 2013-ൽ കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് കോൺഗ്രസ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.

Story Highlights: Former Kerala minister and Congress leader MT Padma passes away at 80

  കെപിസിസി ജംബോ കമ്മിറ്റി; പരിഹാസവുമായി പി. സരിൻ രംഗത്ത്
Related Posts
ജി. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് എം.എ. ബേബി; കൂടിക്കാഴ്ച 40 മിനിറ്റ്
MA Baby visits

സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ജി. സുധാകരനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു. Read more

സുരേഷ് ഗോപി കള്ളം പറയാനും ഭക്ഷണം കഴിക്കാനും വാ തുറക്കുന്നു; പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി
V. Sivankutty Suresh Gopi

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സുരേഷ് Read more

ഇടുക്കി വട്ടവടയിൽ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് സുരേഷ് ഗോപി; വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ച് കേന്ദ്രമന്ത്രി
Suresh Gopi Housing Project

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടുക്കിയിലെ വട്ടവടയിൽ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് Read more

  പി.എം. ശ്രീ പദ്ധതി: കേന്ദ്ര സഹായം ലക്ഷ്യം വെച്ച് ഡി.വൈ.എഫ്.ഐ; എതിർപ്പുമായി സി.പി.ഐ
ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി; ‘നല്ല വിദ്യാഭ്യാസമില്ലാത്ത മന്ത്രി’
Suresh Gopi Sivankutty

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വട്ടവടയിലെ കലുങ്ക് Read more

ശബരിമല വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമം; ദേവസ്വം ബോര്ഡിനെ സംരക്ഷിക്കുന്നത് സ്വര്ണക്കടത്ത് മറയ്ക്കാന്: ഷാഫി പറമ്പില്
Sabarimala gold issue

ശബരിമല വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് പേരാമ്പ്രയില് നടന്നതെന്ന് ഷാഫി പറമ്പില് എം.പി. ആരോപിച്ചു. Read more

വയനാട് ഡിസിസി ട്രഷറർ ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചു
NM Vijayan suicide case

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക Read more

പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐക്ക് അമർഷം; മന്ത്രിസഭയിൽ ആശങ്ക അറിയിച്ചിട്ടും പ്രതികരണമില്ല
PM Shri Scheme Kerala

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ മന്ത്രിമാർ ഉന്നയിച്ച ആശങ്കകളിൽ മുഖ്യമന്ത്രിയും മറ്റ് Read more

  യൂത്ത് കോൺഗ്രസ് അധ്യക്ഷൻ: പ്രതികരണവുമായി കെ.എം. അഭിജിത്ത്
പി.എം. ശ്രീ: എതിർപ്പിൽ ഉറച്ച് സി.പി.ഐ; നിലപാട് കടുപ്പിച്ച് എക്സിക്യൂട്ടീവ് യോഗം
PM Shree scheme

പി.എം. ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരായ നിലപാടിൽ ഉറച്ചുനിൽക്കാൻ സി.പി.ഐ എക്സിക്യൂട്ടീവ് Read more

പി.എം. ശ്രീ പദ്ധതി: സി.പി.ഐ.എമ്മിൽ പ്രതിസന്ധി; ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം
PM Sree Program

പി.എം. ശ്രീ പദ്ധതിക്കെതിരെ സി.പി.ഐയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തെത്തിയതോടെ സി.പി.ഐ.എം Read more

പേരാമ്പ്ര സംഘർഷത്തിന് ശേഷം ഷാഫി പറമ്പിലിന്റെ ആദ്യ വാർത്താ സമ്മേളനം നാളെ
Perambra clash

പേരാമ്പ്ര സംഘർഷത്തിന് ശേഷം ഷാഫി പറമ്പിൽ എം.പി.യുടെ ആദ്യ വാർത്താ സമ്മേളനം നാളെ Read more

Leave a Comment