സുരേഷ് ഗോപിക്ക് പിന്തുണയുമായി മുൻ ഇടത് എംഎൽഎ കാരാട്ട് റസാഖ്

Anjana

തൃശൂരിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പിന്തുണയുമായി മുൻ ഇടത് എംഎൽഎ കാരാട്ട് റസാഖ് രംഗത്തെത്തി. ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രമന്ത്രിയെ കൈവിടുന്ന സാഹചര്യത്തിലാണ് ഈ പിന്തുണ. സുരേഷ് ​ഗോപിക്ക് ബി​ഗ് സല്യൂട്ടെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കിൽ കുറിച്ചു.

മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കാരാട്ട് റസാഖ് അഭിപ്രായപ്പെട്ടു. എല്ലാത്തിൻ്റേയും അന്തിമ വിധികർത്താക്കൾ ഞങ്ങളാണെന്ന മാധ്യമ പ്രവർത്തകരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റിയിലെ നിലപാടും മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റവും പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ബിജെപി വിലയിരുത്തുന്ന സമയത്താണ് സിപിഐഎം മുൻ എംഎൽഎയുടെ ഈ പിന്തുണ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടിക്ക് ഒരു തീരുമാനവും കേന്ദ്ര മന്ത്രിക്ക് മറിച്ചൊന്നും എന്ന രീതിയിലാണ് നിലവിൽ സുരേഷ് ഗോപിയുടെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുകേഷിനെ പിന്തുണച്ചതും, മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റവും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ദേശീയ നേതൃത്വത്തിന് പരാതി നൽകുന്നത് സംസ്ഥാന ഘടകത്തിൻ്റെ പരിഗണനയിലാണ്. നേരത്തെയും സുരേഷ് ഗോപിക്കെതിരെ സംസ്ഥാന ഘടകം രംഗത്തു വന്നിരുന്നു. പാർട്ടി നിലപാടിന് വിരുദ്ധമായി കേന്ദ്രമന്ത്രി പ്രസ്താവന നടത്തുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി നേതൃത്വം വിലയിരുത്തുന്നു.

Story Highlights: Former Left MLA Karat Razack supports Union Minister Suresh Gopi amid BJP state leadership’s disapproval

Leave a Comment