മുൻ മലേഗാവ് സെൻട്രൽ കോൺഗ്രസ് എം.എൽ.എ ഷെയ്ഖ് ആസിഫ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ‘ഇസ്‌ലാം’ എന്ന പേരിൽ പാർട്ടി ആരംഭിക്കുമെന്നും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ആസിഫ് പ്രഖ്യാപിച്ചു. ഇന്ത്യൻ സെക്കുലർ ലാർജസ്റ്റ് അസംബ്ലി എന്നാണ് ഇസ്ലാം എന്ന പേരിലൂടെ ഉദ്ദേശിക്കുന്നത്. മലേഗാവിലെ ഡയമണ്ട് ലോൺസിൽ വച്ചായിരുന്നു പ്രഖ്യാപനം.
തീവ്ര ഇസ്ലാം നിയമങ്ങൾ നടപ്പിലാക്കുകയാണ് പാർട്ടിയുടെ ഉദ്ദേശം. ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം വിവിധ പ്രസ്താവനകളിലൂടെ ഇസ്ലാമിനെതിരെ നിരന്തരം ആക്രമണം നടത്തുന്നുവെന്ന് ആസിഫ് ആരോപിച്ചു. ഇസ്ലാം എന്ന തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ, ഇസ്ലാം മതത്തെ അപമാനിക്കുന്നവരെ ശിക്ഷിക്കുന്ന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ മത്സരിക്കാനാണ് തീരുമാനം.
76 ശതമാനം മുസ്ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഷെയ്ഖ് ആസിഫ്. രണ്ട് തവണ മാലേഗാവ് സെൻട്രലിനെ പ്രതിനിധീകരിച്ച പരേതനായ ഷെയ്ഖ് റഷീദിന്റെ മകനാണ് ആസിഫ്. മലേഗാവ് മേയറായിരുന്ന ആസിഫ് 2014ൽ കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.
Story Highlights: Former Congress MLA Sheikh Asif to launch new political party named ‘ISLAM’ in Maharashtra