Headlines

Kerala News

ഏലം കർഷകരിൽ നിന്ന് പണം പിരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എ കെ ശശീന്ദ്രൻ.

 ഏലം കഷകരിൽനിന്ന് നിർബന്ധിത പണപ്പിരിവ്
Photo Credit: english.mathrubhumi

തിരുവനന്തപുരം: വനം വകുപ്പ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയതിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കിയിലെ ഏലം കർഷകരിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ  സിഎച്ച്ആർ നിയമം ആയുധമാക്കി പണപ്പിരിവ് നടത്തിയതിനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വനം വിജിലൻസ് മേധാവി സംഭവം അന്വേഷിക്കും. ഉദ്യോസ്ഥർ അഴിമതി നടത്തിയാൽ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് അറിയിക്കാം. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഇടുക്കിയിൽ ഏലത്തോട്ടങ്ങളുള്ള സ്ഥലത്തെല്ലാം ഓണം, ക്രിസ്മസ്, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിവിനിറങ്ങുമെന്നാണ് കർഷകരുടെ പരാതി. കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്. ഏലത്തിന് വിലയിടിഞ്ഞു നിൽക്കുന്ന സമയത്ത് നടത്തുന്ന നിയമ വിരുദ്ധ പിരിവ് സംബന്ധിച്ച് കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷൻ മുഖ്യ വനപാലകന് പരാതി നൽകി.

അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് വനം വകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി കെ കേശവൻ ഐ എഫ് എസി നെ മന്ത്രി എ കെ ശശീന്ദ്രൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കിൽ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം,കട്ടപ്പനക്കടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ടമുടമയുടെ വീട്ടിൽ വനപാലകരെത്തി പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പരാതിക്കാർ സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. തിരിച്ചറിയാതിരിക്കാൻ മഫ്തിയിൽ ടാക്സി വാഹനങ്ങളിലെത്തിയാണ് പണപ്പിരിവ്.

തോട്ടത്തിൻറെ വലിപ്പത്തിനനുസരിച്ചാണ് തുക നൽകുന്നത്.ഓണ ചെലവിനെന്ന് പറഞ്ഞ് ആയിരം മുതൽ പതിനായിരം രൂപ വരെയാണ് പിരിവ് വാങ്ങുന്നതെന്നാണ് കർഷകർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Story Highlight: forest officials forcefully collecting money from cardamom farmers.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts