ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സംഭവങ്ങൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. യുദ്ധത്തിൽ തകർന്ന രാജ്യത്തെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വവും സുരക്ഷിതമായ തിരിച്ചുവരവും ഉറപ്പാക്കുന്നതിലാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂയോർക്കിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.യുഎസ് സുരക്ഷ കൗൺസിൽ യോഗത്തിന് ശേഷമാണ് ജയ്ശങ്കർ മാധ്യമങ്ങളെ കണ്ടത്.
പഴയ പോലെ തന്നെയാണ് നിലവിലുള്ള സ്ഥിതി. ഇന്ത്യ താലിബാനുമായി ബന്ധപ്പെട്ടിരുന്നോ ഇല്ലയോ എന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അഫ്ഗാനിസ്താനിലെ നിക്ഷേപവും ഇടപഴകലും തുടരുമോ എന്ന ചോദ്യത്തിന് അഫ്ഗാൻ ജനതയുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് ജയ്ശങ്കർ മറുപടി നൽകി. മറ്റുകാര്യങ്ങളേക്കാൾ അഫ്ഗാനിസ്താനിലുളള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിത്വത്തിലാണ് ശ്രദ്ധകേന്ദ്രകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlight : foreign Minister’s reply about Afghan crisis.