ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്കാണ് ഒന്നാമത്. 34,200 കോടി ഡോളർ ആസ്തിയുമായാണ് ടെസ്ല, സ്പേസ് എക്സ്, എക്സ് മേധാവിയായ അദ്ദേഹം ഒന്നാം സ്ഥാനം നിലനിർത്തിയത്. ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്താണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) അദ്ദേഹത്തിന്റെ ആസ്തി.
ഇന്ത്യക്കാരിൽ ഒന്നാമത് 9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനിയാണ്. ലോക സമ്പന്ന പട്ടികയിൽ 18-ാം സ്ഥാനത്താണ് അദ്ദേഹം. മലയാളികളിൽ ഒന്നാമനായി എം.എ. യൂസഫലി ഇടം നേടി. ഇന്ത്യക്കാരിൽ 32-ാം സ്ഥാനത്താണ് അദ്ദേഹം.
21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തെത്തി. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് സക്കർബർഗ് രണ്ടാം സ്ഥാനത്തെത്തിയത്. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ) എന്നിവരും പട്ടികയിലുണ്ട്.
ഓറക്കിളിന്റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) എന്നിവരും പട്ടികയിൽ ഇടം നേടി.
ഗൗതം അദാനി (5630 കോടി ഡോളർ), ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ (3550 കോടി ഡോളർ), എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺഫാംർമ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയ ഇന്ത്യക്കാരും ആദ്യ പട്ടികയിലുണ്ട്. കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ) എന്നിവരും പട്ടികയിലുണ്ട്.
ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ) തുടങ്ങിയവരും ആദ്യ പട്ടികയിൽ ഇടം നേടിയ മലയാളികളാണ്.
Story Highlights: Elon Musk tops Forbes’ World Billionaires List with $34.2 billion, while M.A. Yusuff Ali ranks 639th globally and 32nd among Indians.