Headlines

Obituary

ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു.

ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു

മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നു. റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിൽ ജീവിച്ചിരിന്ന അവസാനത്തെയാളായിരുന്നു ഒ.ചന്ദ്രശേഖരൻ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1962ൽ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഇദ്ദേഹം. 1964ൽ സന്തോഷ് ട്രോഫി കിരീടം നേടിയ മഹാരാഷ്ട്ര ടീമിനെ നായകനുമായിരുന്നു  ഒ. ചന്ദ്രശേഖരൻ. 

കൊച്ചിയിലെ വസതിയിൽ വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. തൃശ്ശൂരിലെ ഇരിഞ്ഞാലക്കുടയിലാണ് ജനനം.

തൃശ്ശൂർ സെന്റ് തോമസ് സ്കൂളിലും എറണാകുളം മഹാരാജാസ് കോളേജിലുമായാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് മാനേജറായി വിരമിച്ചിരുന്നു.

Story Highlights: Footballer Olympian O.Chandrasekharan passed away.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു
നിപ്പ, എംപോക്സ്: ആരോഗ്യ വകുപ്പിന്റെ പരാജയം കേരളത്തെ ഭീതിയിലാക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

Related posts