
കോടാനുകോടി ആരാധകരുള്ള ബ്രസീൽ ഫുട്ബോൾ ഇതിഹാസ താരം പെലെയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അദേഹത്തിന്റെ വൻകുടലിൽ ട്യൂമർ കണ്ടെത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എൺപതുകാരനായ പെലയുടെ വൻകുടലിന് വലതുഭാഗത്തായാണ് ട്യൂമർ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു അദ്ദേഹത്തെ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
ശസ്ത്രക്രിയ വിജയകരമാണെന്നും സുഖമായിരിക്കുന്നെന്നും പെലെ സമൂഹ മാധ്യമത്തിലൂടെ തന്റെ ആരാധകരെ അറിയിച്ചു. പുഞ്ചിരിയോടെയാണ് നേരിടുന്നതെന്നും കുടുംബം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രസീലിനായി മൂന്നു ലോകകപ്പുകൾ നേടിയ ഇതിഹാസതാരമാണ് പെലെ.
Story Highlights: Football Player Pele’s Surgery become success.