മധ്യ കേരളത്തിലെ കാറ്ററിംഗ് യൂണിറ്റുകളില് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല് ടാസ്ക് ഫോഴ്സ് വ്യാപക പരിശോധന നടത്തി. പൊതുജനങ്ങള് വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളുമായി ബന്ധപ്പെട്ട് ഉയര്ന്നുവരുന്ന ഭക്ഷ്യവിഷബാധകളും അനുബന്ധ പരാതികളും പരിഗണിച്ചാണ് ഈ നടപടി.
നവംബര്‍ 1, 2 തീയതികളില് സെന്ട്രല് സോണിലെ പാലക്കാട്, തൃശൂര്, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ 151 സ്ഥാപനങ്ങളില് 30 സ്ക്വാഡുകള് പരിശോധന നടത്തി. ലൈസന്സ്, ജീവനക്കാരുടെ മെഡിക്കല് ഫിറ്റ്നസ് സര്ട്ടിഫിക്കറ്റുകള്, വെള്ളം പരിശോധിച്ച റിപ്പോര്ട്ട്, പെസ്റ്റ് കണ്ട്രോള് മാനദണ്ഡങ്ങള്, പൊതുവായ ശുചിത്വം, പാചക വസ്തുക്കള്, ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതികള് എന്നിവ കര്ശനമായി പരിശോധിച്ചു.
പരിശോധനയില് 32 സ്ഥാപനങ്ങളില് നിന്ന് സാമ്പിളുകള് ശേഖരിച്ച് ലാബ് പരിശോധനയ്ക്കയച്ചു. 58 സ്ഥാപനങ്ങള്ക്ക് പിഴ നോട്ടീസും, 13 സ്ഥാപനങ്ങള്ക്ക് റെക്ടിഫിക്കേഷന് നോട്ടീസും, 9 സ്ഥാപനങ്ങള്ക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നല്കി. നിയമവിരുദ്ധമായി പ്രവര്ത്തിച്ചിരുന്ന 8 സ്ഥാപനങ്ങളുടെ പ്രവര്ത്തനം നിര്‍ത്തിവയ്പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് കര്ശന പരിശോധനകള് തുടരുമെന്ന് അറിയിച്ചു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷ്യല് ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് പരിശോധന നടത്തിയത്.
Story Highlights: Food Safety Department conducts widespread inspections at catering units in central Kerala, closes 8 units for violations