
പേപ്പാറ വനമേഖലയിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് മീനാങ്കലിൽ മഴവെള്ളപ്പാച്ചിൽ.
പന്നിക്കുഴി ഭാഗത്ത് ഒരു വീട് തകരുകയും15 വീടുകൾ ഭാഗികമായി തകരുകയും ചെയ്തു.
വന മേഖലയിൽ നിന്നും വന്ന വെള്ളം തോട് കരകവിഞ്ഞ് ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്ക് വ്യാപിച്ചു.
വെള്ളം ഉയരുന്നത് കണ്ട ഉടൻ തന്നെ നാട്ടുകാരെ അടുത്ത സ്കൂളിലേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.
അപകടം നടന്ന സ്ഥലത്ത് ഇപ്പോൾ വെള്ളപ്പൊക്കവും മഴയും കുറഞ്ഞിട്ടുണ്ടെങ്കിലും രാത്രിയോടെ മഴ കനക്കും എന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമ്പോൾ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അപകടസാധ്യതയുള്ള സ്ഥലത്തുനിന്നും ജനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും മുന്നറിയിപ്പുനൽകി.
Story highlight: Flash flood in Vithura