Headlines

Accidents, Kerala News

കേരളത്തിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു; കണ്ണൂർ, പാലക്കാട്, തിരുവല്ലയിൽ ദുരന്തം

കേരളത്തിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു; കണ്ണൂർ, പാലക്കാട്, തിരുവല്ലയിൽ ദുരന്തം

സംസ്ഥാനത്ത് മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു. കണ്ണൂരിൽ രണ്ട് പേരും പാലക്കാട് രണ്ട് പേരും തിരുവല്ലയിൽ ഒരാളുമാണ് മരിച്ചത്. കണ്ണൂരിലെ മട്ടന്നൂരിലും ചൊക്ലിയിലും വെള്ളക്കെട്ടിൽ വീണാണ് രണ്ട് പേർ മരിച്ചത്. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിന (51) വീടിന് സമീപത്തെ വയലിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെള്ളക്കെട്ടിൽ പെയിന്റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്റെ (63) മൃതദേഹം രാവിലെ കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട് കോട്ടേക്കാട് കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം സംഭവിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി.

തിരുവല്ലയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ചു. റെജി എന്നയാളാണ് മരിച്ചത്. പുല്ല് ചെത്തുന്നതിനിടെയാണ് ഷോക്കേറ്റത്. സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇന്ന് ആകെ അഞ്ച് പേരാണ് മരിച്ചത്. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts