കത്വയിലെ ഭീകരാക്രമണത്തിൽ 5 സൈനികർക്ക് വീരമൃത്യു; പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു

Anjana

ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ മച്ചേഡി മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു സംഭവിച്ചു. മരിച്ചവരിൽ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉൾപ്പെടുന്നു. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. പരുക്കേറ്റ അഞ്ച് സൈനികരെ പഠാൻ കോട്ടിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബദ്നോട്ട ഗ്രാമത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സുരക്ഷാസേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. വാഹനത്തിനു നേരെ ഒളിച്ചിരുന്ന് ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരർ വെടിവയ്ക്കുകയായിരുന്നു. സൈന്യം ഉടൻ തിരിച്ചടിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

48 മണിക്കൂറിനിടെ ജമ്മുകശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം ആണിത്. കുൽഗാമിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളിൽ 2 സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഈ സംഭവങ്ങളിൽ 6 ഭീകരവാദികളെ സൈന്യം വധിച്ചു. ഈ തുടർച്ചയായ ആക്രമണങ്ങൾ പ്രദേശത്തെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു.