
എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ ഒന്നാം വർഷ ബി ടെക്, ബി ആർക്, ബി എച് എം സി ടി, ബി ഡെസ് ഓഫ് ലൈൻ ക്ലാസുകൾ നവംബർ 22 ആം തീയതി ആരംഭിക്കുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കോളേജിനെ അടുത്തറിയുന്നതിനും,ഹോസ്റ്റൽ അഡ്മിഷൻ, മറ്റ് നടപടി ക്രമങ്ങൾക്കുമായി ആദ്യ ദിവസം വിദ്യാർത്ഥികൾക്ക് കോളേജുകളിൽ ചെലവഴിക്കാൻ കഴിയും.
ശേഷം നവംബർ 23 മുതൽ 27 വരെ സർവകലാശാലയും അതാത് കോളേജുകളും ചേർന്ന് ബി ടെക് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ ട്രെയിനിംഗ് പ്രോഗ്രാം ക്രമീകരിക്കുന്നതാണ്.
സർവകലാശാല നടത്തുന്ന സെഷനുകൾ ഓൺലൈനായാണ് നടത്തുക.
ഒന്നാം വർഷ എം ടെക്, എം പ്ലാൻ, എം ആർക് ക്ലാസുകൾ നവംബർ 15 ന് തുടങ്ങുമെന്നും സർവകലാശാല അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.
Story highlight : First year B Tech classes will start on November 22.