Headlines

Auto, Business News, National

പോര്‍ട്ട് ബ്ലെയറില്‍ നിന്ന് ആദ്യ അന്താരാഷ്ട്ര വിമാനം: നവംബര്‍ 16ന് ക്വാലാലംപൂരിലേക്ക്

പോര്‍ട്ട് ബ്ലെയറില്‍ നിന്ന് ആദ്യ അന്താരാഷ്ട്ര വിമാനം: നവംബര്‍ 16ന് ക്വാലാലംപൂരിലേക്ക്

വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര വിമാനത്തിന്റെ തീയതി പ്രഖ്യാപിച്ചു. നവംബര്‍ 16 നാണ് ക്വാലാലംപൂരിലേക്കുള്ള ആദ്യ അന്താരാഷ്ട്ര ഫ്‌ളൈറ്റ് ആരംഭിക്കുക. എയര്‍ ഏഷ്യയുടെ വിമാനമാണ് ഈ സര്‍വീസ് നടത്തുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അന്താരഷ്ട്ര സര്‍വീസ് സാധ്യമാകുന്നതെന്ന് ആന്റമാന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേസ് പ്രസിഡന്റ് മോഹന്‍ വിനോദ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ ഇല്ലാത്തത് പോര്‍ട്ട് ബ്ലെയറിലെ ടൂറിസത്തെ ബാധിച്ചിരുന്നുവെന്നും പുതിയ സര്‍വീസ് വഴി കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളെ സഹായിച്ചതിന് സര്‍ക്കാരിനോടും എയര്‍ ഏഷ്യയോടും നന്ദി പറയുന്നതായും വിനോദ് അറിയിച്ചു.

ഏപ്രിലിലാണ് വിമാനത്താവളത്തില്‍ രാത്രികാല പ്രവര്‍ത്തനം ആരംഭിച്ചത്. അതേ മാസം തന്നെ വിഎസ്‌ഐ എയര്‍പോര്‍ട്ടില്‍ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം (ഐഎല്‍എസ്) ഉപയോഗിച്ച് ആദ്യമായി ഒരു സ്വകാര്യ എയര്‍ലൈന്‍ വിമാനത്താളത്തില്‍ ഇറങ്ങിയിരുന്നു. ഈ പുതിയ സംരംഭങ്ങള്‍ പോര്‍ട്ട് ബ്ലെയറിന്റെ വിമാന ഗതാഗത മേഖലയില്‍ പുതിയ ഉണര്‍വ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Story Highlights: First international flight from Veer Savarkar International Airport to Kuala Lumpur on November 16

More Headlines

ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
ബ്രെക്സിറ്റ്: ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ ആഘാതം; യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരത്തിൽ ഇടിവ്
സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 120 രൂപ കുറഞ്ഞു
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
ആപ്പിളിന്റെ ഐഫോൺ 16 സീരീസ്: പ്രീ സെയിലിൽ പ്രതീക്ഷിച്ചതിലും കുറവ് ഡിമാൻഡ്
വയനാട് ടൂറിസം പുനരുജ്ജീവിപ്പിക്കാൻ പുതിയ ക്യാമ്പയിൻ; മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു

Related posts

Leave a Reply

Required fields are marked *