കോഴിക്കോട് മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്ടർക്ക് നേരെ അതിക്രമ ശ്രമം; പരാതി നൽകി

Anjana

Kozhikode Medical College assault attempt

കോഴിക്കോട് മെഡിക്കൽ കോളേജിലെ വനിതാ പിജി ഡോക്ടർക്ക് നേരെ അപായപ്പെടുത്താൻ ശ്രമമുണ്ടായതായി പരാതി. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ നാലാം തീയതി രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. കാറിൽ പിന്തുടർന്നെത്തിയ ചിലർ വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഭയന്ന വിദ്യാർത്ഥിനി ഓടി സമീപത്തെ ഹോസ്റ്റലിൽ അഭയം തേടുകയായിരുന്നു.

വഴിയിൽ വെളിച്ചം കുറവായതിനാൽ കാറിലുണ്ടായിരുന്നവരെ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് പിജി അസോസിയേഷൻ പ്രിൻസിപ്പലിന് പരാതി നൽകുകയും, പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് പൊലീസിന് വിവരം കൈമാറുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാധാരണയായി ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാർത്ഥികൾ മാത്രമാണ് രാത്രിയിൽ ഈ വഴി ഉപയോഗിക്കാറുള്ളത്. അതിനാൽ തന്നെ മിക്കപ്പോഴും ഈ പാത വിജനമായിരിക്കും. രാത്രി വൈകിയ സമയത്ത് കാർ എങ്ങനെ കാമ്പസിനുള്ളിൽ പ്രവേശിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ അതിക്രമം സംബന്ധിച്ച് കോളേജ് വൈസ് പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്.

Story Highlights: Female PG doctor in Kozhikode Medical College alleges attempted assault, files complaint

Leave a Comment