ലൗജിഹാദ്, നർക്കോട്ടിക്സ് ജിഹാദ് എന്നിവയ്ക്ക് കാരണം പ്രത്യേക സമുദായത്തിലെ യുവാക്കൾ എന്ന് പാലാ ബിഷപ്പ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
തൊട്ടുപിന്നാലെ പാലാ ബിഷപ്പിനെ ന്യായീകരിച്ച് മുൻ കെസിബിസി വക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തി. നാർക്കോട്ടിക്സ് ജിഹാദിനും ഇതര സമുദായത്തിലെ അംഗങ്ങൾ ഇരകൾ ആകുന്നതിനും തെളിവ് നൽകേണ്ടത് പാലാ ബിഷപ്പാണോയെന്നും മുൻ കെസിബിസി വക്താവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
കൂടാതെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇദ്ദേഹം വിമർശിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തിന് വഴിയൊരുക്കി കൊടുത്തത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളാണെന്ന് അദ്ദേഹം ആരോപിച്ചു. പോലീസ് കേസെടുക്കാൻ ഭയക്കുന്നത് രാഷ്ട്രീയ ഭരണ- പ്രതിപക്ഷ പാർട്ടികളുടെ നിലപാട് ഭയന്നാണെന്നും അദ്ദേഹം പറഞ്ഞു.
ലഹരി പാർട്ടികളിൽ പ്രത്യേക സമുദായത്തിലെ യുവാക്കൾ സംഘാടകരും ഇതര സമുദായത്തിലെ പെൺകുട്ടികൾ ഇരകളും ആകുമ്പോൾ മാതാപിതാക്കൾ മക്കളെ കുറിച്ച് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പറയുന്നതിൽ തെറ്റെന്താണെന്ന് ഫാദർ ചോദിക്കുന്നു. അതിനാൽ ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് പറയുന്ന മാധ്യമ ലോബിയെയും രാഷ്ട്രീയക്കാരെയും പൊതുസമൂഹം വിലയിരുത്തണമെന്നും ഫേസ്ബുക് പോസ്റ്റിൽ വിമർശിച്ചു.
Story Highlights: Father Varghese Vallikatt’s FB post supporting Pala Bishop.