ട്രെയിനിൽ നിന്ന് മോഷ്ടിച്ച ഐഫോൺ വിൽക്കാൻ ശ്രമിച്ച പിതാവ് പിടിയിൽ

Anjana

Train theft iPhone arrest

കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഹാരിസ് റെയില്‍വേ പൊലീസിന്റെ പിടിയിലായി. ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതിയുടെ പിതാവാണ് ഹാരിസ്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍പന നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്. മൊബൈല്‍ ഷോപ്പുടമ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റെയില്‍വേ പൊലീസ് സ്ഥലത്തെത്തി ഹാരിസിനെ പിടികൂടുകയായിരുന്നു.

ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ വരാവല്‍ എക്സ്പ്രസിലാണ് മോഷണം നടന്നത്. യാത്രക്കാരനായ മഹാരാഷ്ട്ര താനെ സ്വദേശി കേതന്‍ സഞ്ചയ് കുല്‍ക്കര്‍ണിയുടെ 75,000 രൂപവിലവരുന്ന ഐഫോണ്‍ 15 പ്ലസ് മൊബൈല്‍ ഫോണ്‍ ഉറക്കത്തിനിടെ മോഷ്ടിക്കപ്പെട്ടു. മൊബൈല്‍ നഷ്ടപ്പെട്ട കേതന്‍ ഉടന്‍ റെയില്‍വേ പൊലീസിനെ വിവരമറിയിച്ച് ഇമെയില്‍ വഴി പരാതി നല്‍കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊലീസ് അന്വേഷണത്തില്‍ ഹാരിസിന്റെ മകന്‍ ഷാഹുലാണ് ഐ ഫോണ്‍ മോഷ്ടിച്ചതെന്ന് കണ്ടെത്തി. യുവാവ് ബൈക്ക് മോഷണ കേസില്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. ഷാഹുല്‍ പിതാവിനെ മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. ഹാരിസിനെ കാസര്‍കോട് റെയില്‍വേ പൊലീസിന് കൈമാറി. കാസര്‍ഗോഡ് റെയില്‍വേ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കോഴിക്കോട് നിന്ന് മോഷണ കേസില്‍ കൂട്ടുപ്രതിയായ പിതാവ് ഹാരിസ് പിടിയിലായത്.

Story Highlights: Father arrested for attempting to sell son’s stolen iPhone from train passenger in Kozhikode

Leave a Comment