ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും പ്രശസ്ത ഗായകനുമായ വി.കെ.ശശിധരൻ (83) അന്തരിച്ചു.
ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.
സാംസ്കാരിക പ്രവർത്തകനും ഗായകനുമായിരുന്ന അദ്ദേഹം സിനിമയ്ക്ക് വേണ്ടിയും പാട്ടുകൾ സംഭാവന ചെയ്തിട്ടുണ്ട്.ടാഗോറിന്റെ ഗീതാഞ്ജലി അടക്കമുള്ള കവിതകൾക്ക് സംഗീതാവിഷ്കാരവും രംഗാവിഷ്കാരവും നൽകിയിട്ടുണ്ട്.
ശാസ്ത്രാവബോധം സൃഷ്ടിക്കുന്ന ഗാനങ്ങൾ ജനകീയമാക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച വ്യക്തിയാണ് വി.കെ ശശിധരൻ.
ഇടശേറിയുടെ പൂതപ്പാട്ട് ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്തിലൂടെ അദ്ദേഹം ശ്രെദ്ധേയനായി.
കർണാടിക് സംഗീതത്തിൽ പരിശീലനം ആർജിച്ച അദ്ദേഹം 30 വർഷക്കാലം ശ്രീനാരായണ പോളിടെക്ക്നിക്കിലെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംഗീത നാടക അക്കാദമിക്ക് വേണ്ടിയും അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു.
Story highlight : Famous singer VK Sasidharan passed away.