പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു.

Anjana

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു
 കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ പുലർച്ചെ 3:45-ഓടെയായിരുന്നു അന്ത്യം.

മലയാളത്തിലെ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അശോകമാധുരിയിലൂടെ കാർട്ടൂണിസ്റ്റായുള്ള പ്രവർത്തനം ആരംഭിച്ച അദ്ദേഹം പിന്നീട് ജനയുഗത്തിലും മലയാള മനോരമയിലും പ്രവർത്തിച്ചിട്ടുണ്ട്.

കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും കാർട്ടൂൺ അക്കാദമി സ്ഥാപക ചെയർമാനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ രചയിതാവായ അദ്ദേഹം പ്രഥമദൃഷ്ടി, പോസ്റ്റ്മോർട്ടം, അണിയറ, വരയിലെ നായനാർ, വരയിലെ ലീഡർ,  എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.പഞ്ചവടിപ്പാലം എന്ന ചിത്രത്തിന് വേണ്ടി സംഭാഷണം രചിച്ചത് യേശുദാസനാണ്.

എന്റെ പൊന്നുതമ്പുരാൻ എന്ന ചിത്രത്തിന്റെ തിരക്കഥയും രചിച്ചിട്ടുണ്ട്.

മികച്ച കാർട്ടൂണിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരത്തിനു നിരവധി തവണ അർഹനായിട്ടുണ്ട്.

എൻ.വി. പൈലി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, വി. സാംബശിവൻ സ്മാരക പുരസ്കാരം, ബി.എം ഗഫൂർ കാർട്ടൂൺ അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

Story highlight : Famous cartoonist Yesudasan passed away.