ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് വിള്ളല് വീണുവെന്ന് സോഷ്യല് മീഡിയയില് പ്രചരിച്ച വാര്ത്തയെ തുടര്ന്ന് പൊലീസ് കേസെടുത്തു. ‘RaGa4India’ എന്ന ഹാന്ഡിലില് നിന്ന് സെപ്റ്റംബര് എട്ടിന് രാവിലെ 9.52ന് എക്സില് പ്രത്യക്ഷപ്പെട്ട പോസ്റ്റിലാണ് പ്രതിമയ്ക്ക് വിള്ളല് വീണുവെന്നും എപ്പോള് വേണമെങ്കിലും പൊളിഞ്ഞു വീഴാമെന്നും അവകാശപ്പെട്ടത്. നിലവില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ഭാരതീയ ന്യായ് സംഹിതയിലെ 353 (1) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങള്ക്ക് ആശങ്കയോ ഭയമോ ഉണ്ടാക്കുന്ന തരത്തില് തെറ്റായ വിവരങ്ങള് പ്രചരിപ്പിക്കുന്നതിനെതിരെയാണ് നടപടി. ഡെപ്യൂട്ടി കളക്ടര് അഭിഷേക് രഞ്ജന് സിന്ഹയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
2018 ഒക്ടോബര് 31നാണ് പ്രധാനമന്ത്രി സ്റ്റാച്യു ഓഫ് യൂണിറ്റി രാജ്യത്തിന് സമര്പ്പിച്ചത്. 2989 കോടി രൂപ ചെലവില് നിര്മ്മിച്ച പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുള്ളതാണ്. ഗുജറാത്തിലെ വഡോദരയില് നിന്ന് 100 കിലോമീറ്റര് അകലെയുള്ള സര്ദാര് സരോവര് ഡാമിലെ സാധു ബെറ്റ് ദ്വീപിലാണ് സര്ദാര് വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 240 മീറ്റര് ആകെ ഉയരമുള്ള പ്രതിമയുടെ നിര്മ്മാണം നാല് വര്ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.
Story Highlights: Social media user claims ‘cracks on Statue of Unity’, FIR registered