Headlines

Jobs

ഫെസിലിറ്റേറ്റർ, സീനിയർ കൺസൾട്ടന്റ്, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ ; അപേക്ഷ ക്ഷണിക്കുന്നു.

 job vacancies

ഫെസിലിറ്റേറ്റർ
അഗ്രിക്കൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി വഴി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് കോഴ്സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉദ്യോഗാർഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കാം.

യോഗ്യത : ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ ഹോർട്ടിക്കൾച്ചറിൽ അഞ്ചുവർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
കൃഷിവകുപ്പ്, അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി, കൃഷിവിജ്ഞാൻകേന്ദ്രം എന്നിവിടങ്ങളിൽ 20 വർഷത്തെ പ്രവർത്തന പരിചയമുളളവർക്ക് മുൻഗണന നൽകുന്നതാണ്.

ശമ്പളം : പ്രതിമാസം 17,000 രൂപ.

അപേക്ഷിക്കേണ്ട രീതി : താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ നവംബർ 15 നകം അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് 0471- 2733334 എന്ന നമ്പറിൽ ബന്ധപ്പെടുക.

സീനിയർ കൺസൾട്ടന്റ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ-കം-ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്ടൈയ്നബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ്’ ൽ ഒരു സീനിയർ കൺസൾട്ടന്റ് ന്റെ താത്ക്കാലിക ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ നവംബർ18 ആം തീയതി രാവിലെ 11 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ചു നടക്കുന്നു.

വിശദവിവരങ്ങൾക്ക്  www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 0487-2690100 എന്ന നമ്പറിൽ ബന്ധപ്പെടുക.

അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രചനാശാരീര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർ  നവംബർ 17 ആം തീയതി രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ സർക്കാർ ആയുർവേദ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക.

വിശദവിവരങ്ങൾക്ക്  0471-2460190 എന്ന നമ്പറിൽ ബന്ധപ്പെടുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Facilitator,Senior Consultant and Assistant Professor job vacancies.

More Headlines

ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു
നിപ്പ, എംപോക്സ്: ആരോഗ്യ വകുപ്പിന്റെ പരാജയം കേരളത്തെ ഭീതിയിലാക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
കലവൂര്‍ സുഭദ്ര കൊലക്കേസ്: പ്രതികളെ 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു; ശര്‍മിള മാധ്യമങ്ങള്‍ക...
കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് ശേഷം കീഴടങ്ങി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം: വിജയശതമാനം കുറഞ്ഞു, ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനം

Related posts