പ്ലസ് വൺ സീറ്റുകൾ കൂട്ടുന്നതിനെ എതിർത്ത് വിദഗ്ധർ.

Anjana

+1സീറ്റുകൾ കൂട്ടുന്നതിനെ എതിർത്ത് വിദഗ്ധർ
+1സീറ്റുകൾ കൂട്ടുന്നതിനെ എതിർത്ത്  വിദഗ്ധർ
Photo credit : indiatvnews

പ്രൊഫസർ പി.ഒ.ജെ ലബ്ബ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഹയർസെക്കൻഡറി ക്ലാസ്സുകളിൽ പരമാവധി 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കാവുന്നത്. എന്നാൽ പ്ലസ് വണ്ണിൽ ഒരു ക്ലാസിൽ 60 കുട്ടികളെ പ്രവേശിപ്പിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.

സാഹചര്യം കണക്കിലെടുത്ത് ഇത്രയേറെ കുട്ടികൾ ഒരു ക്ലാസിൽ ഒരുമിച്ചിരിന്നു പഠിക്കുന്നത് വെല്ലുവിളിയാണെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ കുട്ടികളുടെ എണ്ണമല്ല ബാച്ചുകളുടെ എണ്ണമാണ് കൂട്ടേണ്ടതെന്നും പഠനം നടത്തിയ കമ്മീഷൻ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓഫ് ലൈൻ ക്ലാസിലും ഓൺലൈൻ ക്ലാസിലും കുട്ടികളുടെ എണ്ണം കൂടുന്നത് വെല്ലുവിളിയാണെന്ന് അധ്യാപകരും വ്യക്തമാക്കി.

പഠന നിലവാരത്തെ ബാധിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങളിൽ പ്രതിസന്ധി ഉണ്ടാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Story Highlights: Experts against cabinet’s decision to increase plus one seats