തിരുവനന്തപുരത്ത് എക്സൈസ് സംഘം 20. 1 കിലോഗ്രാം കഞ്ചാവ് പിടികൂടി.
ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പുഞ്ചക്കരി സ്വദേശികളായ മഹേഷ്, ശംഭു, അനീഷ് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.
പിടിയിലായ ശംഭു, അനീഷ് എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.
സ്റ്റേറ്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ പി ഷാജഹാനും സംഘത്തിൽ ചേർന്നു. എക്സൈസ് ഇൻസ്പെക്ടർമാരായ ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, കെ വി വിനോദ്, എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി എസ് മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, ബിജുരാജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, എൻ പി കൃഷ്ണകുമാർ, ഷൈൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രജിത്ത്, ശരത്ത്, ദീപു, എം എം അരുൺകുമാർ, ബസന്ത്കുമാർ, രജിത്ത് ആർ നായർ, കെ മുഹമ്മദ് അലി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.
Also Read :
തിരുവനന്തപുരം ശ്രീകാര്യത്ത് കേരള സർവകലാശാല മുൻ അസിസ്റ്റന്റ് രജിസ്ട്രാറുടെ വീട്ടിൽ മോഷണം. 15 Read more
തിരുവനന്തപുരത്ത് ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. പ്രതി സുകാന്തും Read more
തിരുവനന്തപുരത്ത് ഒരു ദളിത് കുടുംബം വർഷങ്ങളായി സുരക്ഷിതമല്ലാത്ത വീട്ടിൽ ദുരിതമയമായ ജീവിതം നയിക്കുന്നു. Read more
തിരുവനന്തപുരത്ത് ഐ.ബി. ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ സുഹൃത്ത് സുകാന്ത് സുരേഷിന്റെ അറസ്റ്റ് Read more
തിരുവനന്തപുരം മംഗലപുരത്ത് കുത്തേറ്റ ചികിത്സയിലായിരുന്ന താഹ(67) മരിച്ചു. അയൽവാസിയായ റാഷിദ് വീട്ടിൽ അതിക്രമിച്ചു Read more
തിരുവനന്തപുരം മംഗലപുരത്ത് 65 വയസ്സുകാരന് കുത്തേറ്റു. മംഗലപുരം പാട്ടത്തിൽ സ്വദേശി താഹയ്ക്കാണ് കുത്തേറ്റത്. Read more
തിരുവനന്തപുരത്ത് സ്മാർട്ട്സിറ്റി റോഡ് ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിന്നത് തദ്ദേശ സ്വയംഭരണ Read more
ദളിത് യുവതി ആർ. ബിന്ദുവിനെതിരായ കേസിൽ തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സി.പി.ഐ.എം Read more
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ട കേസിൽ യെമൻ സ്വദേശിക്ക് Read more
തിരുവനന്തപുരം കിഴക്കേകോട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഗുണ്ടാ വിളയാട്ടം. ബസുകളുടെ സമയക്രമത്തെച്ചൊല്ലിയുണ്ടായ Read more