തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; നാട്ടുകാർ ആക്രമിച്ചു

നിവ ലേഖകൻ

Excise officers attacked Thiruvananthapuram

തിരുവനന്തപുരത്തെ നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് മർദനമേറ്റു. അമ്പതോളം വരുന്ന നാട്ടുകാരാണ് എക്സൈസ് സംഘത്തെ ആക്രമിച്ചത്. നിരോധിത പുകയില ഉൽപ്പന്നവുമായി പിടികൂടിയവരെ പിഴ നൽകി വിട്ടയച്ചതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു മർദനം. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിശോധനക്കിടെ കൈ കാണിച്ചിട്ട് നിർത്താതെ പോയ വാഹനം എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. വാഹനത്തിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി. പിടികൂടിയ മൂന്നു പേരെ പിഴ നൽകി വിട്ടയച്ചതോടെയാണ് നാട്ടുകാർ എക്സൈസ് സംഘത്തെ ആക്രമിച്ചത്. എന്തിന് പിഴ നൽകി വിട്ടയച്ചു എന്ന് ചോദ്യം ചെയ്താണ് നാട്ടുകാർ ഉദ്യോഗസ്ഥരെ മർദിച്ചത്.

എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിനും രണ്ട് സിവിൽ ഓഫീസർമാർക്കും ആണ് പരിക്കേറ്റത്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഉദ്യോഗസ്ഥർ മടങ്ങി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസിന് പരാതി നൽകി. മറ്റു ഉദ്യോഗസ്ഥർ എത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്.

  ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക്; പ്രതിഷേധം കടുപ്പിക്കാൻ തീരുമാനം

Story Highlights: Excise officers attacked by locals in Thiruvananthapuram over release of suspects with fine

Related Posts
സെന്റ് ആൻഡ്രൂസിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
Auto-rickshaw accident

തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് ബീച്ചിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരൻ Read more

എംഡിഎംഎയുമായി കരമനയിൽ യുവാവ് പിടിയിൽ
MDMA Thiruvananthapuram

തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ്പിൽ നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഓപ്പറേഷൻ ഡി ഹണ്ടിന്റെ Read more

വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു
Vithura accident

വിതുരയിൽ നടന്ന കാർ-സ്കൂട്ടർ കൂട്ടിയിടിയിൽ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് നായിഫ് (17) Read more

ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക്; പ്രതിഷേധം കടുപ്പിക്കാൻ തീരുമാനം
Asha workers strike

തിരുവനന്തപുരത്ത് ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് Read more

ആശാ വർക്കേഴ്സ് സമരം ശക്തമാക്കുന്നു; തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധം
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരം അമ്പതാം ദിവസത്തിലേക്ക്. ഓണറേറിയവും ഇൻസെന്റീവും ലഭിക്കാത്തതിൽ Read more

പൂജപ്പുരയിൽ എസ്ഐക്ക് കുത്തേറ്റു; കഞ്ചാവ് കേസ് പ്രതി ഒളിവിൽ
police officer stabbed

തിരുവനന്തപുരം പൂജപ്പുരയിൽ എസ്ഐ സുധീഷിന് കുത്തേറ്റു. കഞ്ചാവ് കേസ് പ്രതിയായ ശ്രീജിത്ത് ഉണ്ണിയാണ് Read more

പൂജപ്പുരയിൽ എസ്ഐയെ ഗുണ്ടാ നേതാവ് കുത്തി; പ്രതി ഒളിവിൽ
SI stabbed

പൂജപ്പുര എസ്ഐ സുധീഷിനെയാണ് ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണി കുത്തിപ്പരിക്കേൽപ്പിച്ചത്. ലഹരി സംഘം Read more

വി.വി. രാജേഷിനെതിരെ പോസ്റ്റർ: പോലീസ് അന്വേഷണം
V.V. Rajesh posters

വി.വി. രാജേഷിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ Read more

  പൂജപ്പുരയിൽ എസ്ഐക്ക് കുത്തേറ്റു; കഞ്ചാവ് കേസ് പ്രതി ഒളിവിൽ
ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു; യുവാവ് മാതാപിതാക്കളെ ആക്രമിച്ചു
DYFI activist stabbed

മദ്യപസംഘത്തെ ചോദ്യം ചെയ്തതിന് ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു. എംഡിഎംഎയ്ക്ക് പണം നൽകാത്തതിനെ തുടർന്ന് Read more

Leave a Comment