Headlines

Crime News, Kerala News, Politics

ബിബിസി മുന്‍ വാര്‍ത്ത അവതാരകന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ചതിന് ജയില്‍ ശിക്ഷ

ബിബിസി മുന്‍ വാര്‍ത്ത അവതാരകന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ചതിന് ജയില്‍ ശിക്ഷ

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ബിബിസി മുന്‍ വാര്‍ത്ത അവതാരകന്‍ ഹ്യൂ എഡ്വേര്‍ഡ്‌സിന് ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമം വഴി പങ്കുവെച്ചെന്ന കുറ്റത്തിനാണ് ശിക്ഷ. ലൈംഗിക കുറ്റവാളികള്‍ക്കുള്ള ചികിത്സക്കും എഡ്വേര്‍ഡ്‌സ് വിധേയമാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിന് പുറമെ ജോലിയില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലൈംഗികാതിക്രമത്തിന് ശിക്ഷിക്കപ്പെട്ട അലക്സ് വില്യംസ് എന്ന 25 കാരനുമായി ഹ്യൂ എഡ്വേര്‍ഡ് വാട്ട്സ്ആപ്പ് ചാറ്റ് നടത്തിയതും അശ്ലീല ചിത്രങ്ങള്‍ നല്‍കാമെന്ന സന്ദേശമയച്ചതും കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ജൂലൈ മാസത്തില്‍ എഡ്വേര്‍ഡ്‌സ് തന്റെ കൈവശം 41 കുട്ടികളുടെ അശ്ലീല ചിത്രങ്ങളുണ്ടെന്ന് സമ്മതിച്ചിരുന്നു. ഇതില്‍ ഒന്ന് ഏഴിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടേതായിരുന്നു.

അപമര്യാദയായി കുട്ടികളുടെ ഫോട്ടോകളോ വീഡിയോകളോ ചിത്രീകരിച്ചതിന് മൂന്ന് കേസുകളിലാണ് എഡ്വേര്‍ഡ്‌സ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. താന്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടില്ലെന്ന എഡ്വേര്‍ഡ്സിന്റെ വാദം കോടതി അംഗീകരിച്ചെങ്കിലും, അത്തരം ചിത്രങ്ങള്‍ സ്വീകരിക്കുന്നതിലെ നിയമ നടപടികള്‍ ജഡ്ജി അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ബിബിസി ബ്രോഡ്കാസ്റ്റര്‍ എന്ന നിലയില്‍ എഡ്വേര്‍ഡ്സ് പടുത്തുയര്‍ത്തിയ പ്രശസ്തി ഈ കുറ്റകൃത്യത്തിലൂടെ തകര്‍ന്നുപോയതായി ജഡ്ജി അഭിപ്രായപ്പെട്ടു. ബിബിസിയും ഈ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Story Highlights: Ex-BBC anchor Hugh Edwards sentenced to 6 months in jail for sharing indecent images of children on social media

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...

Related posts

Leave a Reply

Required fields are marked *