മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആന്റണി അഭ്യർത്ഥിച്ചു. അദ്ദേഹം സ്വയം അൻപതിനായിരം രൂപ നൽകുമെന്നും അറിയിച്ചു. രാഷ്ട്രീയം മറന്ന് ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രവർത്തനം നടത്തണമെന്നും എകെ ആന്റണി ആഹ്വാനം ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 53 കോടി 98 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജൂലൈ 30 മുതൽ ലഭിക്കുന്ന എല്ലാ തുകയും വയനാടിനായി ചെലവഴിക്കുമെന്നും അദ്ദേഹം അറിയിച്ചു. പോർട്ടൽ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ദുരിതാശ്വാസനിധിയിൽ ലഭിക്കുന്ന പണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സുതാര്യമാണെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
സർക്കാർ ജീവനക്കാരും അധ്യാപകരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ മുന്നോട്ടുവന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ അഭ്യർത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടതായും സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, എയ്ഡഡ് സ്കൂൾ കോളേജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: AK Antony urges everyone to contribute to Chief Minister’s Disaster Relief Fund
Image Credit: twentyfournews